കാണ്‍പുര്‍: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി റെക്കോര്‍ഡ് നേട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ത്രില്ലര്‍ വിജയം പിടിച്ചാണ് ഇന്ത്യയുടെ നേട്ടം. ടെസ്റ്റ് ചരിത്രത്തില്‍ ഇന്ത്യ നേടുന്ന 180ാം വിജയമാണ് കാണ്‍പുരിലേത്.
ആദ്യ ടെസ്റ്റ് ജയിച്ച് ഇന്ത്യ 179 വിജയങ്ങളുമായി ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ സ്വന്തമാക്കുന്ന ടീമുകളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്തായി. ദക്ഷിണാഫ്രിക്ക പട്ടികയില്‍ ഇനി അഞ്ചാമത്. രണ്ടാം ടെസ്റ്റ് ജയിച്ചതോടെയാണ് ഇന്ത്യ എലൈറ്റ് പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
581 ടെസ്റ്റുകളാണ് ചരിത്രത്തില്‍ ഇന്ത്യ കളിച്ചത്. 180 വിജയങ്ങള്‍. 222 മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.
വിജയങ്ങളുടെ പട്ടികയില്‍ ഓസ്‌ട്രേലിയയാണ് ഒന്നാം സ്ഥാനത്ത്. 866 മത്സരങ്ങളില്‍ നിന്നു അവര്‍ക്ക് 414 വിജയങ്ങള്‍. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. അവര്‍ക്ക് 397 വിജയങ്ങള്‍. 1077 ടെസ്റ്റുകള്‍ കളിച്ചു. വെസ്റ്റ് ഇന്‍ഡീസാണ് മൂന്നാം സ്ഥാനത്ത്. അവര്‍ക്ക് 183 വിജയങ്ങള്‍. കളിച്ചത് 580 മത്സരങ്ങള്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക