കാണ്‍പുര്‍: ബംഗ്ലാദേശിനെരിരെയുള്ള രണ്ടാം ടെസറ്റില്‍ ഇന്ത്യയ്ക്കു ജയപ്രതീക്ഷ. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 52 റണ്‍സ് ലീഡ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 146 റണ്‍സിന് എല്ലാവരും പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ 95 റണ്‍സ് നേടിയാല്‍ മത്സരത്തില്‍ ഇന്ത്യക്ക് ജയം നേടാം.
ഒന്നാം ഇന്നിങ്‌സില്‍ അതിവേഗത്തില്‍ 285 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്ത ഇന്ത്യ 52 റണ്‍സ് ലീഡ് നേടിയിരുന്നു. ഇന്നലെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 26 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ഇന്ന് അഞ്ചാം ദിനം ബാറ്റിങ് തുടര്‍ന്ന് ബംഗ്ലാദേശിന്റെ ശേഷിക്കുന്ന എട്ട് വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്നലെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ ഇന്ന് ഒരു വിക്കറ്റ് നേടിയപ്പോള്‍ ജഡേജ ഇന്ന് മൂന്ന് വിക്കറ്റുകള്‍ പിഴുതു. ബുംറ മൂന്നും അര്‍ഷ്ദീപ് ഒരു വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശ് നിരയില്‍ ഷദ്മാന്‍ ഇസ്‌ലാം(50), സക്കീര്‍ ഹസന്‍(10), നജ്മുല്‍ ഹുസൈന്‍ ഷാന്റോ(19), മുസ്ഫികര്‍ റഹിം(37) എനദ്‌നവരാണ് രണ്ടക്ക േകടന്നവര്‍.
ടെസ്റ്റിന്റെ ഏറിയ പങ്കും മഴ കൊണ്ടു പോയപ്പോള്‍ നാലാം ദിനത്തില്‍ അതിവേഗം ഇന്ത്യ ഒന്നാം ഇന്നിങ്‌സ് തുടങ്ങി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡും തീര്‍ത്താണ് ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ചത്. അതിവേഗം 50, 100 ടീം ടോട്ടലുകള്‍ പടുത്തുയര്‍ത്തുന്ന ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്. അതിവേഗം 150, 200, 250 റണ്‍സുകള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡും ഇന്ത്യക്ക് സ്വന്തം.
ബംഗ്ലാദേശിനെതിരെയുള്ള ഈ മത്സരം ഇന്ത്യയെ സംബന്ധിച്ച് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഫൈനല്‍ പ്രവേശനത്തില്‍ നിര്‍ണായകമാണ്. മത്സരം സമനിലയിലായാല്‍ ചാംപ്യന്‍ഷിപ്പില്‍ ഫൈനല്‍ പ്രവേശത്തിന് ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക