കാണ്‍പുര്‍: രണ്ടര ദിവസം മാത്രം കളി നടന്ന മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റ് ജയം. 45 പന്തില്‍ 51 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാളാണ് രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 37 പന്തില്‍ 29 റണ്‍സ് നേടി വിരാട് കോഹ് ലിയും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു.
മറുപടി ബാറ്റിങ്ങില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഇന്ത്യ 17.2 ഓവറില്‍ 98 റണ്‍സ് നേടി അനായാസം ജയം നേടുകയായിരുന്നു. വിരാട് കോഹ് ലിയും ഋഷഭ് പന്തും (അഞ്ച് പന്തില്‍ നാല്) ചേര്‍ന്നാണ് ടീം ഇന്ത്യയ്ക്കായി വിജയ റണ്‍സ് കുറിച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (എട്ട്), ശുഭ്മന്‍ ഗില്ലുമാണു (ആറ്) രണ്ടാം ഇന്നിങ്‌സില്‍ പുറത്തായ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍. സ്‌കോര്‍, ബംഗ്ലദേശ് 233, 146, ഇന്ത്യ 285/9 ഡിക്ലയര്‍, 98/3
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഉയര്‍ത്തിയ 52 റണ്‍സ് ലീഡ് പിന്തുടര്‍ന്ന ബംഗ്ലാദേശ് 146 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. 95 റണ്‍സായിരുന്നു ഇന്ത്യയ്ക്ക് മുന്നിലുള്ള വിജയലക്ഷ്യം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒന്നാം ഇന്നിങ്‌സില്‍ അതിവേഗത്തില്‍ 285 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്ത ഇന്ത്യ 52 റണ്‍സ് ലീഡ് നേടിയിരുന്നു. ഇന്നലെ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 26 റണ്‍സ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ഇന്ന് അഞ്ചാം ദിനം ബാറ്റിങ് തുടര്‍ന്ന് ബംഗ്ലാദേശിന്റെ ശേഷിക്കുന്ന എട്ട് വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി.
ഇന്നലെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ അശ്വിന്‍ ഇന്ന് ഒരു വിക്കറ്റ് നേടിയപ്പോള്‍ ജഡേജ ഇന്ന് മൂന്ന് വിക്കറ്റുകള്‍ പിഴുതു. ബുംറ രണ്ടും അര്‍ഷ്ദീപ് ഒരു വിക്കറ്റും വീഴ്ത്തി. ബംഗ്ലാദേശ് നിരയില്‍ ഷദ്മാന്‍ ഇസ്‌ലാം(50), സക്കീര്‍ ഹസന്‍(10), നജ്മുല്‍ ഹുസൈന്‍ ഷാന്റോ(19), മുസ്ഫികര്‍ റഹിം(37) എനദ്‌നവരാണ് രണ്ടക്ക േകടന്നവര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക