കാണ്‍പുര്‍: രണ്ട് ദിവസം ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ പോയ ടെസ്റ്റ്, വെറും രണ്ടര ദിവസം കൊണ്ട് പോക്കറ്റിലാക്കി ഇന്ത്യ ജയിച്ച് പരമ്പര തൂത്തുവാരിയത് കണക്കുകൂട്ടിയ തന്ത്രങ്ങള്‍ കൃത്യമായി ലക്ഷ്യം കണ്ടതോടെ. അഞ്ചാം ദിനത്തില്‍ ഇന്ത്യയുടെ ലീഡ് മറികടക്കാനായി പൊരുതി, സമനിലയെങ്കിലും സ്വപ്‌നം കണ്ട ബംഗ്ലാദേശിന്റെ എല്ലാ പ്രതീക്ഷകളും അവസാനിപ്പിച്ചത് ജസ്പ്രിത് ബുംറയുടെ ബൗളിങായിരുന്നു.
17 റണ്‍സ് മാത്രം വഴങ്ങി ബുംറ മൂന്ന് വിക്കറ്റുകളാണ് വീഴ്ത്തിയത്. അതില്‍ തന്നെ പൊരുതി നിന്ന മുഷ്ഫിഖര്‍ റഹീമിന്റെ കുറ്റി തെറിപ്പിച്ച സ്ലോ കട്ടറാണ് രണ്ടാം ടെസ്റ്റിലെ ഏറ്റവും നിര്‍ണായക നിമിഷമായത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബംഗ്ലാ ബാറ്റിങ് നിര 9 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയില്‍ നില്‍ക്കുകയായിരുന്നു. മുഷ്ഫിഖര്‍ റഹീമിനൊപ്പം അവസാന താരം ഖാലിദ് അഹമദും പ്രതിരോധിച്ച് നിന്ന ഘട്ടത്തിലാണ് രോഹിത് ബുംറയെ പന്തേല്‍പ്പിച്ചത്. അതിനിടെ ഇരുവരും ചേര്‍ന്ന് 16 റണ്‍സ് കൂടി ചേര്‍ത്തിരുന്നു. ഒടുവില്‍ പത്താം വിക്കറ്റായി മുഷ്ഫിഖറിനെ ബുംറ ബൗള്‍ഡ് ചെയ്യുകയായിരുന്നു. താരം 63 പന്തുകള്‍ നേരിട്ട് 37 റണ്‍സെന്ന നിലയിലാണ് അവസാന ബാറ്ററായി ക്രീസ് വിട്ടത്.
ബുംറയ്‌ക്കൊപ്പം അശ്വിനും ജഡേജയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തിയതോടെ ബംഗ്ലാ പതനം പൂര്‍ണമായി. വെറും 146 റണ്‍സില്‍ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിച്ച് ഇന്ത്യ 95 റണ്‍സ് ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയും ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക