കാന്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയം പിടിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഒന്നാം ഇന്നിങ്സില്‍ ബംഗ്ലാദേശിനെ 233 റണ്‍സിനു പുറത്താക്കിയ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. 52 റണ്‍സിന്റെ നിര്‍ണായക ലീഡ് ആണ് ഇന്ത്യ നേടിയത്. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ബംഗ്ലാദേശ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയിലാണ്.
ടെസ്റ്റിന്റെ ഏറിയ പങ്കും മഴ കൊണ്ടു പോയപ്പോള്‍ നാലാം ദിനത്തില്‍ അതിവേഗമാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് തുടങ്ങിയത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡും തീര്‍ത്താണ് ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ചത്. അതിവേഗം 50, 100 ടീം ടോട്ടലുകള്‍ പടുത്തുയര്‍ത്തുന്ന ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്. അതിവേഗം 150, 200, 250 റണ്‍സുകള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡും ഇന്ത്യക്ക് സ്വന്തം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ക്യാപ്റ്റന്‍ രോഹിത് ശര്‍മ 3 സിക്സും 1 ഫോറും സഹിതം 11 പന്തില്‍ 23 റണ്‍സുമായി മടങ്ങിയെങ്കിലും സഹ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ മറുഭാഗത്ത് വെടിക്കെട്ട് ബാറ്റിങ് തുടര്‍ന്നു. യശസ്വി അതിവേഗം അര്‍ധ സെഞ്ച്വറി നേടി. താരം 31 പന്തിലാണ് 50 റണ്‍സെടുത്തത്. സ്‌കോര്‍ 127ല്‍ നില്‍ക്ക യശസ്വിയേയും ഇന്ത്യക്ക് നഷ്ടമായി. താരം 51 പന്തില്‍ 12 ഫോറും 2 സിക്സും സഹിതം 72 റണ്‍സെടുത്തു. യശ്വസി ഔട്ടായപ്പോള്‍ ആരാധകര്‍ പ്രതീക്ഷിച്ചത് വിരാട് കോഹ്ലി ക്രീസില്‍ എത്തുമെന്നായിരുന്നു. എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി ഋഷഭ് പന്ത് ആണ് ക്രീസില്‍ എത്തിയത്. റണ്‍റേറ്റ് കൂട്ടാന്‍ ലക്ഷ്യമിട്ട് പ്രൊമോഷന്‍ നല്‍കി ക്രീസിലേക്ക് വിട്ട ഋഷഭ് പന്തിന് കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അഞ്ചാം പോസിഷനിലാണ് കോഹ് ലി ഇറങ്ങിയത്. ബാറ്റിങ് ലൈനപ്പില്‍ മാറ്റം വരുത്തിയതില്‍ ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍ അതൃപ്തി രേഖപ്പെടുത്തി.
'ടെസ്റ്റ് ക്രിക്കറ്റില്‍ ഏകദേശം 9,000 റണ്‍സ് തികച്ച ഒരാളെ കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്. പന്ത് 11 പന്തില്‍ 9 റണ്‍സെടുത്തപ്പോള്‍ കോഹ്ലി 35 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 47 റണ്‍സെടുത്തു.'- ഗാവസ്‌കര്‍ ജിയോസിനിമയോട് പ്രതികരിച്ചു. വിരാട് കോഹ്ലി തിങ്കളാഴ്ച മറ്റൊരു ലോക റെക്കോര്‍ഡ് കൂടി തന്റെ പേരില്‍ കുറിച്ചു. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നാണ് ഇത്തവണ ഈ നേട്ടം കൈവരിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 27,000 റണ്‍സ് തികയ്ക്കുന്ന താരമായി കോഹ് ലി. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 623 ഇന്നിംഗ്സ് മറികടന്ന് 594-ാം ഇന്നിംഗ്സിലാണ് കോഹ് ലി ഈ നേട്ടം കൈവരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക