കാണ്‍പുര്‍: മറ്റ് താരങ്ങള്‍ക്ക് തന്റെ ബാറ്റ് വിരാട് കോഹ്‌ലി സമ്മാനിക്കാറുണ്ട്. റിങ്കു സിങ്, ആകാശ് ദീപ് അടക്കമുള്ള താരങ്ങള്‍ക്ക് ഇത്തരത്തില്‍ കോഹ്‌ലിയുടെ എംആര്‍എഫ് ബാറ്റ് ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കോഹ്‌ലിയുടെ ബാറ്റ് സമ്മാനമായി ലഭിച്ചിരിക്കുന്നത് ബംഗ്ലാദേശ് ഇതിഹാസ ഓള്‍ റൗണ്ടര്‍ ഷാകിബ് അല്‍ ഹസനാണ്.
ഇന്ത്യ- ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര അവസാനിച്ചതിനു പിന്നാലെയാണ് കോഹ്‌ലി ഷാകിബിനു തന്റെ ബാറ്റ് സമ്മാനിച്ചത്. ഓപ്പിട്ട ബാറ്റാണ് ഇന്ത്യന്‍ സൂപ്പര്‍ ബാറ്റര്‍ ബംഗ്ലാ ഓള്‍ റൗണ്ടര്‍ക്ക് സമ്മാനം നല്‍കിയത്.
ടെസ്റ്റ് മത്സരങ്ങളില്‍ നിന്നു വിരമിക്കുകയാണെന്നു കഴിഞ്ഞ ദിവസമാണ് ഷാകിബ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റോടെ താരത്തിന്റെ ടെസ്റ്റ് കരിയറിനു തിരശ്ശീല വീണു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ബംഗ്ലാദേശിനായി 71 ടെസ്റ്റ് മത്സരങ്ങളാണ് ഷാകിബ് കളിച്ചത്. ടെസ്റ്റില്‍ 4609 റണ്‍സ് സ്വന്തമാക്കി. 5 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 217 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ടെസ്റ്റില്‍ 246 വിക്കറ്റുകള്‍ വീഴ്ത്തി. 36 റണ്‍സ് വഴങ്ങി 7 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച ബൗളിങ്.
അതിനിടെ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഷാകിബിനെതിരെ ഇന്ത്യയുടെ ആകാശ് ദീപ് തുടരെ രണ്ട് സിക്‌സുകള്‍ പറത്തിയിരുന്നു. കോഹ്‌ലി സമ്മാനിച്ച എംആര്‍എഫ് ബാറ്റ് ഉപയോഗിച്ചായിരുന്നു ഇന്ത്യന്‍ ബൗളറുടെ കടന്നാക്രമണം എന്നതും കൗതുകമായി. പിന്നാലെയാണ് ഷാകിബിനും കോഹ്‌ലി ബാറ്റ് സമ്മാനിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക