ഒന്നാമന്‍ ബുംറ, ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം

ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ബാറ്റിങ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി
icc test bowler jasprit bumrah takes no1spot
ബുംറഎക്‌സ്
Published on
Updated on

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. രവിചന്ദ്രന്‍ അശ്വിനെ പിന്നിലാക്കിയാണ് ബുംറയുടെ നേട്ടം. 870 പോയന്റുള്ള ബുംറയും അശ്വിനും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസമാണുള്ളത്. ബംഗ്ലാദേശിനെതിരായ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടമായത്.

ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ബാറ്റിങ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി. ടെസ്റ്റ് ബാറ്റര്‍മാരുടെ പുതുക്കിയ റാങ്കിങ്ങില്‍ ജയ്സ്വാളിന് മുന്നിലുള്ളത് ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണും മാത്രമാണ്. പട്ടികയില്‍ ജോ റൂട്ട് ഒന്നാംസ്ഥാനത്തും കെയ്ന്‍ വില്യംസണ്‍ രണ്ടാം സ്ഥാനത്തുമാണ്. വിരാട് കോഹ്ലി ആറാം സ്ഥാനത്തേക്ക് തിരിച്ചെത്തി. റാങ്കിങ്ങില്‍ ഋഷഭ് പന്ത് ഒന്‍പതാമനാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

icc test bowler jasprit bumrah takes no1spot
തകര്‍പ്പന്‍ സെഞ്ച്വറിയുമായി സര്‍ഫറാസ് ഖാന്‍, 97 റണ്‍സെടുത്ത് രഹാനെ; ഇറാനി കപ്പില്‍ മുംബൈ കൂറ്റന്‍ സ്‌കോറിലേക്ക്

ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രീലങ്കയുടെ ഇടംകൈയ്യന്‍ സ്പിന്നര്‍ പ്രഭാത് ജയസൂര്യ ബൗളര്‍മാരുടെ പട്ടികയില്‍ ഏഴാംസ്ഥാനത്തേക്ക് എത്തി.

പട്ടികയില്‍ ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍ വുഡ് മൂന്നാമതും പാറ്റ് കമ്മിന്‍സ് നാലാമതുമുണ്ട്. ദക്ഷിണാഫ്രിക്കയുടെ കഗിസോ റബാദയാണ് അഞ്ചാമത്. മറ്റൊരു ഇന്ത്യന്‍ താരമായ രവീന്ദ്ര ജഡേജ പട്ടികയില്‍ ആറാം സ്ഥാനത്താണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com