ലഖ്‌നൗ: ഇറാനി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ മുംബൈ കൂറ്റന്‍ സ്‌കോറിലേക്ക്. ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനമാണ് മുംബൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നായകന്‍ അജിന്‍ക്യ രഹാനെ സെഞ്ച്വറിക്ക് മൂന്നു റണ്‍സകലെ വെച്ചു പുറത്തായി. രണ്ടാം ദിനം ചായക്ക് പിരിയുമ്പോള്‍ മുംബൈ 6 വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സെടുത്തിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
151 റണ്‍സുമായി സര്‍ഫറാസ് ഖാനും 36 റണ്‍സുമായി തനുഷ് കോട്ടിയാനുമാണ് ക്രീസില്‍. 204 പന്തിലായിരുന്നു സര്‍ഫറാസ് ഖാന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. ഇതില്‍ 18 ബൗണ്ടറികളും രണ്ട് സിക്‌സും ഉള്‍പ്പെടുന്നു. 149 പന്തില്‍ 14 ഫോറുകളോടെയാണ് സര്‍ഫറാസ് ഖാന്‍ സെഞ്ച്വറിയിലെത്തിയത്. തകര്‍പ്പന്‍ ഫോമിലായിരുന്ന അജിന്‍ക്യ രഹാനെയ്ക്ക് നേരിയ വ്യത്യാസത്തിലാണ് സെഞ്ച്വറി നഷ്ടമായത്. 234 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സും സഹിതം 97 റണ്‍സെടുത്ത രഹാനെയെ യഷ് ദയാലാണ് പുറത്താക്കിയത്.
ഇന്ത്യന്‍ ക്രിക്കറ്റില്‍ തന്റെ കാലം അവസാനിച്ചെന്ന വിധിയെഴുത്ത് തിരുത്തിക്കുറിക്കുന്നതായിരുന്നു രഹാനെയുടെ പ്രകടനം. ഇന്ത്യന്‍ താരം ശ്രേയസ് അയ്യരും മുംബൈക്കു വേണ്ടി അര്‍ധ സെഞ്ച്വറി നേടി. അയ്യര്‍ 57 റണ്‍സെടുത്ത് പുറത്തായി. നാലു റണ്‍സ് മാത്രമെടുത്ത പൃഥ്വി ഷാ നിരാശപ്പെടുത്തി. റെസ്റ്റ് ഓഫ് ഇന്ത്യയ്ക്കു വേണ്ടി മുകേഷ് കുമാര്‍ നാലു വിക്കറ്റും യാഷ് ദയാല്‍ രണ്ടു വിക്കറ്റും നേടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക