ഷാര്‍ജ: വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ നാളെയാണ് തുടങ്ങുന്നത്. ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമായി. നാളെ ന്യൂസിലന്‍ഡുമായാണ് ഇന്ത്യന്‍ വനിതകള്‍ ആദ്യ പോരാട്ടത്തില്‍ മാറ്റുരയ്ക്കുന്നത്.
രണ്ട് ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് മത്സരിക്കുന്നത്. ഞായറാഴ്ചയാണ് ഇന്ത്യ- പാകിസ്ഥാന്‍ ബ്ലോക്ക് ബസ്റ്റര്‍.
പുരുഷ ടീമിനു നല്‍കുന്ന സമ്മാനത്തുകയ്ക്ക് തുല്യമായി തന്നെയാണ് ഇത്തവണ മുതല്‍ വനിതാ ടീമിനും പാരിതോഷികം ലഭിക്കുന്നത് എന്നതും ടൂര്‍ണമെന്റിനെ ശ്രദ്ധേയമാക്കുന്നു. ബംഗ്ലാദേശില്‍ നടക്കേണ്ടിയിരുന്ന പോരാട്ടം രാഷ്ട്രീയ സാഹചര്യത്തെ തുടര്‍ന്നു യുഎഇയിലേക്ക് മാറ്റുകയായിരുന്നു. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലായാണ് വേദികള്‍.
ഗ്രൂപ്പ് എ- ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക.
ഗ്രൂപ്പ് ബി- ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സ്‌കോട്‌ലന്‍ഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്.
ഇന്ത്യയുടെ മത്സരങ്ങള്‍
ഇന്ത്യ- ന്യൂസിലന്‍ഡ്, നാളെ, വൈകീട്ട് 7.30 മുതല്‍.
ഇന്ത്യ- പാകിസ്ഥാന്‍, ഈ മാസം 6, ഉച്ച കഴിഞ്ഞ് 3.30 മുതല്‍.
ഇന്ത്യ- ശ്രീലങ്ക, ഈ മാസം 9, വൈകീട്ട് 7.30 മുതല്‍.
ഇന്ത്യ- ഓസ്‌ട്രേലിയ, ഈ മാസം 13, വൈകീട്ട് 7.30 മുതല്‍.
മത്സരങ്ങള്‍ തത്സമയം
ടെലിവിഷന്‍ ചാനലില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ ലൈവ് കാണാം. മൊബൈലില്‍ ഹോട്ട് സ്റ്റാറിലൂടെ മത്സരം തത്സമയം ആരാധകര്‍ക്ക് ആസ്വദിക്കാം.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ധാന, ഷെഫാലി വര്‍മ, ദീപ്തി ശര്‍മ, ജെമിമ റോഡ്രിഗസ്, റിച്ച ഘോഷ്, യസ്തിക ഭാട്ടിയ, പൂജ വസ്ത്രാകര്‍, അരുന്ധതി റെഡ്ഡി, രേണുക സിങ്, ദയാളന്‍ ഹേമലത, ആശ ശോഭന, രാധ യാദവ്, ശ്രേയങ്ക പാട്ടീല്‍, സജന സജീവന്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക