ഷാർജ: വനിതാ ട്വന്റി20 ലോകകപ്പിന്റെ രണ്ടാം മത്സരത്തിൽ പാക്കിസ്ഥാന് വിജയം. ഗ്രൂപ്പ് എയിലെ മത്സരത്തിൽ ശ്രീലങ്കയെ ആണ് 31 റൺസിന് പരാജയപ്പെടുത്തിയത്. പാക്കിസ്ഥാൻ ഉയർത്തിയ 116 റൺസ് പിന്തുടർന്ന ശ്രീലങ്ക 85 റൺസിൽ കളി അവസാനിപ്പിച്ചു. ബാറ്റിങ്ങിലും ബോളിങ്ങിലും തിളങ്ങിയ ക്യാപ്റ്റൻ ഫാത്തിമ സനയാണ് പാക്കിസ്ഥാന്റെ വിജയശിൽപി
പാക്കിസ്ഥാനെ 116ൽ ഒതുക്കിയ ശ്രീലങ്കൻ പെൺപട വിജയ പ്രതീക്ഷയോടെയാണ് ബാറ്റ് എടുത്തത്. എന്നാൽ പാക് ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാൻ ടീമിന് ആയില്ല. 25 പന്തിൽ 22 റൺസെടുത്ത നീലാക്ഷി ഡിസിൽവയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഓപ്പണർ വിഷ്മി ഗുണരത്‌നെ 34 പന്തിൽ 20 റൺസെടുത്തും പുറത്തായി. ബാക്കി ആർക്കും രണ്ടക്കം കാണാനായില്ല. നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 85 റൺസിൽ ശ്രീലങ്കയുടെ കളി അവസാനിച്ചു.
പാക്കിസ്ഥാനു വേണ്ടി സാദിയ ഇഖ്ബാൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ ഫാത്തിമ സന, ഒമൈമ സുഹൈൽ, നഷ്റ സന്ധു എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. 20 പന്തില്‍ 3 ഫോറും 1 സിക്‌സും സഹിതം 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാത്തിമ സനയാണ് പാക്കിസ്ഥാനെ 100 കടത്തിയത്. 22 പന്തില്‍ 23 റണ്‍സുമായി നിദ ദാറും തിളങ്ങി. 18 റണ്‍സെടുത്ത ഒമൈമ സുഹൈലാണ് തിളങ്ങിയ മറ്റൊരു താരം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക