ബാങ്കോക്ക്: ഇന്ത്യന്‍ വനിതാ ലീഗ് ക്ലബ് ഒഡിഷ എഫ്‌സി ആദ്യമായി എഎഫ്‌സി ചാംപ്യന്‍സ് ലീഗ് പോരിനിറങ്ങിയപ്പോള്‍ ഇങ്ങനെയൊരു ഫലം പ്രതീക്ഷിച്ചില്ല. നിലവിലെ ചാംപ്യന്‍മാരായ ജപ്പാന്‍ ടീം ഉര്‍വ റെഡ് ഡയമണ്ട്‌സ് ടീമിനോട് ആദ്യ പോരാട്ടത്തില്‍ ഒഡിഷ ഏറ്റുവാങ്ങിയത് കനത്ത തോല്‍വി.
മറുപടിയില്ലാത്ത 17 ഗോളുകളാണ് ഒഡിഷ വനിതാ ടീം വഴങ്ങിയത്. ആദ്യ പകുതിയില്‍ എട്ടും രണ്ടാം പകുതിയില്‍ ഒന്‍പത് ഗോളുകളും ഉര്‍വ ഒഡിഷ വലയില്‍ നിറച്ചു. 55 തവണയാണ് അവര്‍ ഗോള്‍ ലക്ഷ്യമിട്ട് ആക്രമിച്ചത്.
ഉര്‍വ താരം മികി ഇറ്റോ നാല് ഗോളുകള്‍ നേടി. യുസോ ഷിയോകോഷി ഹാട്രിക്ക് സ്വന്തമാക്കി. ഒഡിഷ താരം മരിയം ഇബ്രാഹിം ഒരു ഗോള്‍ ദനമായും ജപ്പാന്‍ ടീമിനു നല്‍കി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക