ദുബായ്: വനിതാ ടി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 173 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 172 റണ്‍സാണ് നേടിയത്. 27 പന്തില്‍ 52 റണ്‍സുമായി പുറത്താകാതെ നിന്ന ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനെ കൂടാതെ സ്മൃതി മന്ധാനയും (38 പന്തുകളില്‍ 50) അര്‍ധ സെഞ്ച്വറി നേടി.ഷഫാലി വര്‍മ 40 പന്തില്‍ 43 റണ്‍സും നേടി. ക്രീസിലിറങ്ങിയ ഇന്ത്യക്ക് ഓപ്പണര്‍മാരായ ഷഫാലി വര്‍മയും സ്മൃതി മന്ദാനയും ചേര്‍ന്ന് വെടിക്കെട്ട് തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 12.4 ഓവറില്‍ 98 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 38 പന്തില്‍ 50 റണ്‍സടിച്ച സ്മൃതിയാണ് ആദ്യം പുറത്തായത്. പിന്നീട് ഷഫാലിയും പുറത്തായി.
ക്യാപറ്റന്റെ റോള്‍ ഏറ്റെടുത്ത് മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് കുതിക്കുകയായിരുന്നു.ഇന്നിങ്‌സിലെ അവസാന പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഹര്‍മന്‍പ്രീത് പുറത്താകാതെ നിന്നപ്പോള്‍ ആറ് പന്തില്‍ ആറ് റണ്‍സുമായി റിച്ച ഘോഷ്, 10 പന്തുകളില്‍ നിന്ന് 16 റണ്‍സ് നേടിയ ജെമീമ റോഡ്രിഗസ് എന്നവരാണ് മറ്റ് സ്‌കോറര്‍മാര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക