ഹൈദരാബാദ്: ഇന്ത്യ- ബംഗ്ലാദേശ് മൂന്നാം ടി20 ഇന്ന്. പരമ്പരയിലെ അവസാന മത്സരവും ജയിച്ച് വൈറ്റ് വാഷാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവില്‍ 2-0ത്തിനു പരമ്പര നേടി ഇന്ത്യ സെയ്ഫ് സോണിലാണ്. സമ്പൂര്‍ണ പരാജയം ഒഴിവാക്കുകയാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്.
ഓപ്പണറായി ആദ്യ ടി20യില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ രണ്ടാം പോരാട്ടത്തില്‍ പുറത്തായത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തിയത് ശ്രദ്ധേയമായി. ഇന്ന് മലയാളി താരത്തെ സംബന്ധിച്ചു നിര്‍ണായക മത്സരമാണ്.
പരമ്പര ഉറപ്പിച്ചതിനാല്‍ ടീമില്‍ മാറ്റം വന്നേക്കും. ഹര്‍ഷിത് റാണ ഇന്ന് ടി20യില്‍ അരങ്ങേറിയേക്കും. രവി ബിഷ്‌ണോയ്ക്കും അവസരം ലഭിച്ചേക്കും.
ഇന്ത്യ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിങ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക