പോര്‍ച്ചുഗല്‍ 1-3ന് പോളണ്ടിനെ വീഴ്ത്തി. സ്‌പെയിന്‍ 1-0ത്തിനു ഡെന്‍മാര്‍ക്കിനെ പരാജയപ്പെടുത്തി. ക്രൊയേഷ്യയും വിജയം പിടിച്ചു. അവര്‍ സ്‌കോട്‌ലന്‍ഡിനെ 2-1നു പരാജയപ്പെടുത്തി. സെര്‍ബിയ 2-0ത്തിനു സ്വിറ്റ്‌സര്‍ലന്‍ഡിനെ കീഴടക്കി.
ബെര്‍ണാഡോ സില്‍വ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരുടെ ഗോളും പോളണ്ടിന്റെ ഒരു സെല്‍ഫ് ഗോളും പോര്‍ച്ചുഗല്‍ ജയം അനായാസമാക്കി. 26, 37 മിനിറ്റുകളിലാണ് സില്‍വയും റൊണാള്‍ഡോയും വല ചലിപ്പിച്ചത്. യാന്‍ ബെദനരെകിന്റെ ഓണ്‍ ഗോളാണ് മൂന്നാമതായി വലയിലെത്തിയത്. 78ാം മിനിറ്റിലാണ് പോളണ്ട് ഗോള്‍ മടക്കിയത്.
സ്‌പെയിന്‍ മറുപടിയില്ലാത്ത ഒറ്റ ഗോളിന് ഡെന്‍മാര്‍കിനെ വീഴ്ത്തി. കളിയുടെ അവസാന ഘട്ടത്തിലാണ് സ്‌പെയിന്‍ വിജയം ഉറപ്പിച്ച ഗോള്‍ നേടിയത്. 79ാം മിനിറ്റില്‍ മാര്‍ടിന്‍ സുബിമെന്‍ഡിയാണ് ഗോള്‍ നേടിയത്.
ഒരു ഗോളിനു മുന്നില്‍ നിന്ന ശേഷമാണ് ക്രൊയേഷ്യ സ്‌കോട്‌ലന്‍ഡിനെ വീഴ്ത്തിയത്. 32ാം മിനിറ്റില്‍ റ്യാന്‍ ക്രിസ്റ്റിലിയിലൂടെ സ്‌കോട്‌ലന്‍ഡ് ലീഡെടുത്തു. 36ാം മിനിറ്റില്‍ ഇഗോര്‍ മറ്റനോവിച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചു. 70ാം മിനിറ്റില്‍ ആന്ദ്ര ക്രെമറിചിലൂടെ അവര്‍ ജയം ഉറപ്പിച്ചു.
സ്വിറ്റ്‌സര്‍ലന്‍ഡിനെ സെര്‍ബിയ 2-0ത്തിനു പരാജയപ്പെടുത്തി. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് സ്വിസ് താരം നിക്കോ എല്‍വെദിയുടെ ഓണ്‍ ഗോള്‍ സെര്‍ബിയയെ മുന്നിലെത്തിച്ചു. 61ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ മിത്രോവിച് ജയമുറപ്പിച്ച് പന്ത് വലയിലിട്ടു.
ബള്‍ഗേറിയ- ലംക്‌സംബര്‍ഗ്, ബെലാറസ്- നോര്‍ത്തേണ്‍ ഐലന്‍ഡ് പോരാട്ടങ്ങള്‍ ഗോളില്ലാ സമനില. കൊസോവോ 2-1നു ലിത്വാനിയയെ വീഴ്ത്തി. റുമാനിയ സൈപ്രസിനെ 3-0ത്തിനു പരാജയപ്പെടുത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക