സീസണില്‍ മിന്നും ഫോമിലാണ് താരം ബാറ്റ് വീശുന്നത്. ആദ്യ ഇന്നിങ്‌സില്‍ 143 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 103 റണ്‍സും താരം നേടി.
ഇംഗ്ലീഷ് ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍ എന്ന അനുപമ റെക്കോര്‍ഡിലേക്കാണ് താരം അതിവേഗം എത്തിയത്. ടെസ്റ്റിലെ 34ാം സെഞ്ച്വറിയാണ് റൂട്ട് നേടിയത്. ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന ഇംഗ്ലണ്ട് ബാറ്ററായി ഇനി റൂട്ടിന്റെ പേര് ഒന്നാം സ്ഥാനത്ത്. അലിസ്റ്റയര്‍ കുക്കിന്റെ 33 സെഞ്ച്വറികളുടെ റെക്കോര്‍ഡാണ് റൂട്ട് വഴി മാറ്റിയത്.
ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ബാറ്ററായി റൂട്ട് മാറി. താരത്തിന്റെ ലോര്‍ഡ്‌സിലെ 7ാം സെഞ്ച്വറിയാണ് താരം നേടിയത്. റെക്കോര്‍ഡില്‍ പിന്നിലാക്കിയത് ഗ്രഹാം ഗൂച്ച്, മൈക്കല്‍ വോണ്‍ എന്നിവരെ. ഇരുവര്‍ക്കും 6 സെഞ്ച്വറികള്‍.
ക്രിക്കറ്റില്‍ 50 അന്താരാഷ്ട്ര സെഞ്ച്വറികള്‍ നേടുന്ന 9ാം പുരുഷ താരമായി റൂട്ട് മാറി.
ടെസ്റ്റില്‍ 34ഉം ഏകദിനത്തില്‍ 16ഉം സെഞ്ച്വറികളാണ് താരം നേടിയത്. രണ്ട് ഫോര്‍മാറ്റിലുമായാണ് 50 ശതകങ്ങള്‍.
ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനത്ത് ഒരു ടെസ്റ്റ് പോരാട്ടത്തിന്റെ രണ്ടിന്നിങ്‌സിലും സെഞ്ച്വറി നേടുന്ന നാലാമത്തെ താരമായി റൂട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ