ലണ്ടന്‍: എര്‍ലിങ് ഹാളണ്ട് നേടിയ ഹാട്രിക്ക് ബലത്തില്‍ ഇംഗ്ലീഷ് പ്രമീയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ചാംപ്യന്‍ ടീം മാഞ്ചസ്റ്റര്‍ സിറ്റി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് അവര്‍ വെസ്റ്റ് ഹാം യുനൈറ്റഡിനെ വീഴ്ത്തി.
തുടരെ മൂന്നാം ജയത്തോടെ സിറ്റി 9 പോയിന്റുകളുമായി ഒന്നാം സ്ഥാനത്ത്. കളിയുടെ 10, 30, 83 മിനിറ്റുകളിലാണ് ഹാളണ്ട് ഗോളുകള്‍ നേടിയത്. സിറ്റി താരം റുബന്‍ ഡയസിന്റെ 19ാം മിനിറ്റിലെ സെല്‍ഫ് ഗോളാണ് വെസ്റ്റ് ഹാമിനു ആശ്വാസ ഗോള്‍ സമ്മാനിച്ചത്.
ലീഗില്‍ മൂന്ന് മത്സരങ്ങളില്‍ വെസ്റ്റ് ഹാമിന്റെ രണ്ടാം തോല്‍വിയാണിത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ആഴ്‌സണല്‍- ബ്രൈറ്റന്‍
ആഴ്‌സണലിനെ ബ്രൈറ്റന്‍ സമനിലയില്‍ തളച്ചു. 1-1നാണ് തുല്യത പാലിച്ചത്. കളിയുടെ രണ്ടാം പകുതിയുടെ തുടക്കം മുതല്‍ ഗണ്ണേഴ്‌സ് പത്ത് പേരുമായാണ് കളിച്ചത്. ഡെക്ലന്‍ റൈസ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോയത് അവര്‍ക്ക് ക്ഷീണമായി. 38ാം മിനിറ്റില്‍ കയ് ഹവേര്‍ട്‌സിന്റെ ഗോളില്‍ ആഴ്‌സണല്‍ മുന്നിലെത്തി. എന്നാല്‍ 58ാം മിനിറ്റില്‍ ജാവോ പെഡ്രോ ബ്രൈറ്റനെ ഒപ്പമെത്തിച്ചു.
മറ്റൊരു മത്സരത്തില്‍ അസ്റ്റന്‍ വില്ല 2-1നു ലെയ്‌സ്റ്റര്‍ സിറ്റിയെ വീഴ്ത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ