മ്യൂണിക്ക്: സീസണിലെ ആദ്യ ബുണ്ടസ് ലീഗ ഹോം പോരാട്ടത്തില്‍ വിജയം പിടിച്ച് ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്ക്. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ അവര്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്.
സ്വന്തം തട്ടകമായ അലയന്‍സ് അരീനയില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബയേണ്‍ എസ്‌സി ഫ്രീബര്‍ഗിനെ വീഴ്ത്തി. ആദ്യ പകുതിയില്‍ ഹാരി കെയ്‌നും രണ്ടാം പകുതിയില്‍ എവര്‍ ഗ്രീന്‍ തോമസ് മുള്ളറും ബയേണിനായി വല ചലിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
കളിയുടെ 38ാം മിനിറ്റില്‍ പെനാല്‍റ്റി വലയിലെത്തിച്ചാണ് ഹാരി കെയ്ന്‍ ബയേണിനെ മുന്നിലെത്തിച്ചത്. 78ാം മിനിറ്റില്‍ സെര്‍ജ് ഗ്നാബ്രി വലത് ഭാഗത്തു നിന്നു ഉയര്‍ത്തി നല്‍കിയ പാസ് ബോക്‌സില്‍ നിന്നു വെട്ടിത്തിരിഞ്ഞ് മുള്ളര്‍ വലയിലേക്ക് ഗതി മാറ്റി വിടുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ