'ധോനി എന്റെ മകന്റെ കരിയർ നശിപ്പിച്ചു, ഒരിക്കലും മാപ്പ് നൽകില്ല'

എംഎസ് ധോനിക്കെതിരെ കടുത്ത വിമർശനവുമായി വീണ്ടും യുവരാജ് സിങിന്റെ പിതാവ് യോ​ഗ്‍രാജ്
Yograj Singh criticizes
യുവ്‍രാജ് സിങ്, ധോനിഎക്സ്
Published on
Updated on

മുംബൈ: മുൻ ഇന്ത്യൻ ടീം നായകനും ഇതിഹാസവുമായ എംഎസ് ധോനിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും യുവരാജ് സിങിന്റെ പിതാവ് യോ​ഗ്‍രാജ് സിങ്. മകന്റെ ക്രിക്കറ്റ് കരിയർ നശിപ്പിച്ചത് ധോനിയാണെന്നു ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ യോ​ഗ്‍രാജ് തുറന്നടിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി.

'ധോനിക്ക് ഒരിക്കലും ‍ഞാൻ മാപ്പ് നൽകില്ല. ധോനി സ്വന്തം മുഖം കണ്ണാടിയിൽ നോക്കണം. അദ്ദേഹം വലിയ ക്രിക്കറ്റ് താരമൊക്കെ ആയിരിക്കും. എന്നാൽ ജീവിതത്തിൽ ഒരിക്കലും മാപ്പ് നൽകാൻ സാധിക്കാത്ത കാര്യമാണ് എന്റെ മകനോടു ധോനി ചെയ്തത്.'

'ജീവിതത്തിൽ രണ്ട് കാര്യങ്ങൾ ഞാൻ ചെയ്യാറില്ല. ഒന്ന് എന്നോടു മോശം കാര്യങ്ങൾ ചെയ്ത ആർക്കും ഞാൻ മാപ്പ് നൽകില്ല. അവരെ ഒരിക്കലും ആലിം​ഗനം ചെയ്യാനും പോ​കില്ല. അതെന്റെ മക്കളായാലും ശരി കുടുംബാം​ഗങ്ങൾ ആരായാലും ശരി.'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യുവരാജ് സിങിനെ പോലെ ഒരു താരം ഇനിയുണ്ടാകില്ലെന്നു ​ഗംഭീറും സെവാ​ഗും മുൻപ് പറഞ്ഞിട്ടുണ്ട്. എല്ലാവർക്കും യുവരാജിനെ പോലെ ഒരു മകൻ ഉണ്ടാകണം. രാജ്യത്തിനു ലോകകപ്പ് നേടിക്കൊടുത്തവനാണ് യുവരാജ്. ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ സംഭാവനകൾ മാനിച്ച് യുവരാജിന് ഭാരത് രത്ന നൽകണം'- യോ​ഗ്‍രാജ് വ്യക്തമാക്കി.

ഇതാദ്യമല്ല യോ​ഗ്‍രാജ് ധോനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഈ വർഷത്തെ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് കിരീടമില്ലാതെ പുറത്തായത് ധോനി കാരണമാണെന്നു അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ധോനിക്ക് യുവരാജിനോടു അസൂയയാണെന്നായിരുന്നു മറ്റൊരു ആരോപണം.

Yograj Singh criticizes
അപാരം ആ 'ബുൾസ് ഐ ഷോട്ട്!' കായിക ലോകത്തിന്റെ ഹൃദയം കീഴടക്കി ഇന്ത്യയുടെ ശീതൾ, കൈയടിച്ച് ബാഴ്സലോണ താരം... (വിഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com