ലണ്ടന്‍: മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടരെ രണ്ടാം തോല്‍വി. സ്വന്തം തട്ടകമായ ഓള്‍ഡ് ട്രഫോര്‍ഡില്‍ കരുത്തരായ ലിവര്‍പൂള്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവരെ വീഴ്ത്തി. തുടരെ മൂന്നാം ജയമാണ് ലിവര്‍പൂള്‍ സ്വന്തമാക്കുന്നത്.
ലൂയിസ് ഡിയാസിന്റെ ഇരട്ട ഗോളുകളാണ് ലിവര്‍പൂളിന്റെ ജയത്തില്‍ നിര്‍ണായകമായത്. സൂപ്പര്‍ താരം മോ സല ശേഷിച്ച ഗോളും വലയിലാക്കി.
കളിയുടെ 35, 42 മിനിറ്റുകളിലാണ് ഡിയാസിന്റെ ഗോളുകള്‍ വന്നത്. സല 56ാം മിനിറ്റിലും ലക്ഷ്യം കണ്ടു.
ജയത്തോടെ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. തുടരെ രണ്ടാം തോല്‍വിയുമായി മാഞ്ചസ്റ്റര്‍ 14ാം സ്ഥാനത്തേക്ക് വീണു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ചെല്‍സി- ക്രിസ്റ്റല്‍ പാലസ്
സ്വന്തം തട്ടകമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സിക്ക് സമനില. ക്രിസ്റ്റല്‍ പാലസാണ് അവരെ 1-1നു സമനിലയില്‍ തളച്ചത്. 25ാം മിനിറ്റില്‍ നിക്കോളാസ് ജാക്‌സന്‍ ചെല്‍സിയെ മുന്നിലെത്തിച്ചു. എന്നാല്‍ 53ാം മിനിറ്റില്‍ എബെരെഷി എസെ പാലസിനെ ഒപ്പമെത്തിക്കുകയായിരുന്നു.
ന്യൂകാസില്‍- ടോട്ടനം
സീസണിലെ ആദ്യ തോല്‍വി അറിഞ്ഞ് ടോട്ടനം ഹോട്‌സ്പര്‍. എവേ പോരാട്ടത്തില്‍ ന്യൂകാസില്‍ യുനൈറ്റഡാണ് സ്‌പേര്‍സിനെ വീഴ്ത്തിയത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ന്യൂകാസിലിന്റെ ജയം. 37ാം മിനിറ്റില്‍ ഹാര്‍വി ബര്‍നസാണ് ന്യൂകാസിലിനെ മുന്നിലെത്തിച്ചത്. എന്നാല്‍ 56ാം മിനിറ്റില്‍ ന്യൂകാസില്‍ താരം ജാന്‍ ബേണിന്റെ ഓണ്‍ ഗോള്‍ സ്‌പേര്‍സിനെ ഒപ്പമെത്തിച്ചു. 78ാം മിനിറ്റില്‍ അലക്‌സാണ്ടര്‍ ഇസാക് ന്യൂകാസിലിനു വിജയ ഗോള്‍ സമ്മാനിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ