ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ടീമുകള്‍ മുടക്കിയത് 646 കോടി അമേരിക്കന്‍ ഡോളര്‍. (ഏതാണ്ട് ആറായിരം കോടിയ്ക്കടുത്ത് ഇന്ത്യന്‍ രൂപ). കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് യൂറോപ്പിലെ ഒരു ടീം മുടക്കിയ ശരാശരി കണക്ക് ഇത്തവണ മറികടന്നു. കഴിഞ്ഞ വര്‍ഷം 3.8 ലക്ഷം ഡോളറാണ് താരങ്ങളെ ടീമിലെത്തിക്കാന്‍ ടീമുകള്‍ മുടക്കിയതെങ്കില്‍ ഇത്തവണ അത് 3.13 ലക്ഷമായി ഉയര്‍ന്നു.
ഈ സീസണിലെ ഏറ്റവും ശ്രദ്ധേയ താര കൈമാറ്റം ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയുടേതായിരുന്നു. പിഎസ്ജിയില്‍ നിന്നു താരം റയല്‍ മാഡ്രിഡിലേക്ക് എത്തിയത് ഫ്രീ ഏജന്റായാണ്. അതിനാല്‍ തന്നെ അധികം പണം റയലിനു ഒഴുക്കേണ്ടി വന്നില്ല. എങ്കിലും താരത്തിനു 110 ലക്ഷം ഡോളര്‍ മുതല്‍ 165 ലക്ഷം ഡോളര്‍ വരെ ക്ലബിനു മുടക്കേണ്ടി വന്നു.
ഈ സീസണിലെ ഏറ്റവും വലിയ ട്രന്‍സ്ഫര്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നു അര്‍ജന്റീന താരം ജൂലിയന്‍ അല്‍വാരസിനെ അത്‌ലറ്റിക്കോ മാഡ്രിഡ് സ്വന്തമാക്കിയത്. ഏതാണ്ട് 700 കോടിയ്ക്കടുത്ത് മുടക്കിയാണ് സ്പാനിഷ് കരുത്തര്‍ സിറ്റിയില്‍ നിന്നു അര്‍ജന്റീന താരത്തെ റാഞ്ചിയത്.
ഫ്രഞ്ച് ടീം ലില്ലില്‍ നിന്നു ലെനി യോരോയെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കിയതും കോടികള്‍ എറിഞ്ഞ്. താരത്തിനായി ഏതാണ്ട് 600 കോടിയോളം മാഞ്ചസ്റ്റര്‍ മുടക്കി.
ബേണ്‍ മൗത്തില്‍ നിന്ന് ഡൊമിനിക് സോളങ്കെ, വോള്‍വ്‌സില്‍ നിന്നു ചെല്‍സിയിലേക്കുള്ള പെഡ്രോ നെറ്റോയുടെ വരവ്, അറ്റ്‌ലാന്‍ഡയില്‍ നിന്നു യുവന്റസിലേക്കുള്ള ട്യൂണ്‍ കുപ്‌മൈനേഴ്‌സിന്റെ വരവ് തുടങ്ങിയവും ഈ സീസണിലെ ശ്രദ്ധേയ കൈമാറ്റങ്ങളാണ്.
ഇത്തവണയും ഇഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബുകളാണ് പണം എറിഞ്ഞതില്‍ മുന്നില്‍. പണം തിരിച്ചു പിടിക്കുന്നതിലും അവര്‍ തന്നെ നേട്ടം സ്വന്തമാക്കി. 1.69 കോടി ഡോളറാണ് ഇംഗ്ലീഷ് ക്ലബുകള്‍ മുടക്കിയത്. അവര്‍ 1.25 കോടി തിരിച്ചു പിടിക്കുകയും ചെയ്തു. ഇറ്റലി, സൗദി അറേബ്യ എന്നിവിടങ്ങളിലെ ക്ലബുകളും പണം എറിഞ്ഞു.
അര്‍ജന്റീനയിലെ ക്ലബുകള്‍ ഈ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ വലിയ ലാഭം സ്വന്തമാക്കി. ചെലവിട്ടതിനേക്കാള്‍ ഏതാണ്ട് 130 ലക്ഷം ഡോളറിന്റെ ലാഭം അവര്‍ക്ക് ലഭിച്ചു. ബ്രീസില്‍ ക്ലബുകള്‍ക്കും താര കൈമാറ്റം ലാഭം തന്നെ. ഏതാണ്ട് 98 ലക്ഷം ഡോളര്‍ ലാഭമാണ് അവര്‍ക്ക്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ