ദുബായ്: 2025ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടം വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് അരങ്ങേറും. ഐസിസി ഡബ്ല്യുടിസിയുടെ ഫൈനല്‍ വേദിയായി ലോര്‍ഡ്‌സിനെ പ്രഖ്യാപിച്ചു. കലാശപ്പോരിന്‍റെ തീയതികളും ഐസിസി പ്രഖ്യാപിച്ചു.
2025 ജൂണ്‍ 11 മുതല്‍ 15 വരെയാണ് ഡബ്ല്യുടിസി ഫൈനല്‍ പോരാട്ടം. മഴയില്‍ കളി തടസപ്പെട്ടാല്‍ ഒരു ദിവസം അധികമായും അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 16 ആണ് റിസര്‍വ് ദിനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഇതാദ്യമായാണ് ക്രിക്കറ്റിന്റെ ജന്മ മൈതാനത്ത് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാന്‍ പോകുന്നത്. 2021ല്‍ ആദ്യ ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ വേദിയായി ലോര്‍ഡ്‌സിനെയാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അന്ന് കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ കാരണം വേദി സതാംപ്ടനിലേക്ക് മാറ്റുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ