ഹൈദരാബാദ്: ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം പുതിയൊരു യുഗത്തിലേക്ക് പ്രവേശിക്കുന്നു. ഇന്റര്‍ കോണ്ടിനന്റല്‍ കപ്പിലെ ആദ്യ മത്സരത്തിനായി ഇന്ത്യ ഇന്ന് ഇറങ്ങുമ്പോള്‍ നിര്‍ണായക മാറ്റങ്ങളാണ് ടീമിലുള്ളത്.
പുതിയ പരിശീലകന്‍ മനോലോ മാര്‍ക്വേസിന്റെ പരിശീലനത്തിലാണ് ടീം ഇറങ്ങുന്നത്. ഇഗോര്‍ സ്റ്റിമാനിച്ചിനു പകരമാണ് മനോലോ ടീമിന്റെ പരിശീലകനായത്. ആദ്ദേഹം ആദ്യ പോരിനാണ് ഇന്ന് തന്ത്രമൊരുക്കുന്നത്.
ഇതിഹാസ താരവും നായകനുമായിരുന്ന സുനില്‍ ഛേത്രി ഇല്ലാതെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യ ഇറങ്ങുന്നത് എന്നതും പ്രത്യേകതയാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഛേത്രി അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നു വിരമിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഇന്ന് വൈകീട്ട് 7.30 നടക്കുന്ന ആദ്യ പോരാട്ടത്തില്‍ മൗറീഷ്യസാണ് എതിരാളികള്‍. സിറിയയാണ് ടൂര്‍ണമെന്റിലെ മറ്റൊരു ടീം. ഇന്ത്യ സിറിയ പോരാട്ടം ഈ മാസം ഒന്‍പതിനാണ്.
പ്രതിരോധത്തിലെ കരുത്തന്‍ സന്ദേശ് ജിങ്കാന്‍ ടീമിലില്ല. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇന്ന് കളിക്കും. മത്സരങ്ങള്‍ സ്‌പോര്‍ട്‌സ് 18 ചാനലിലും ജിയോ സിനിമ ആപ്പിലും തത്സമയം കാണാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ