ന്യൂഡൽഹി: ഇന്ത്യയുടെ വനിതാ ബാഡ്മിന്റൺ ഇതിഹാസം സൈന നെഹ്‍വാൾ വിരമിക്കാനൊരുങ്ങുന്നു. താരം ഈ വർഷം അവസാനത്തോടെ കളി മതിയാക്കുമെന്നു വ്യക്തമാക്കി. സന്ധിവാതമാണ് വിരമിക്കൽ ആലോചനയിലേക്ക് തന്നെ എത്തിച്ചതെന്നു സൈന പറയുന്നു. കാൽമുട്ടിന്റെ പ്രശ്നങ്ങളും താൻ നേരിടുന്നതായി താരം വ്യക്തമാക്കി.
'കാൽമുട്ടിനു പ്രശ്നങ്ങളുണ്ട്. തരുണാസ്ഥിക്കും തകരാറുണ്ട്. ഉയർന്ന നിലവാരമുള്ള താരങ്ങളോടു മത്സരിക്കാനും മികവ് പുലർത്താനും 2 മണിക്കൂർ പരിശീലിച്ചാൽ മതിയാകില്ല. 9ാം വയസിലാണ് ഞാൻ കരിയർ തുടങ്ങുന്നത്. ഇപ്പോൾ 34 വയസായി. ഇത്രയും കാലം നീണ്ട കരിയർ തന്നെ അഭിമാനകരമാണ്'- സൈന പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ ബാഡ്മിന്റൺ താരമാണ് സൈന നെഹ്‍വാൾ. 2012ലെ ലണ്ടൻ ഒളിംപിക്സ് വനിതാ സിംഗിൾസിലാണ് താരം വെങ്കലം നേടിയത്. മുൻ ലോക ഒന്നാം നമ്പർ താരവുമായിരുന്നു സൈന.
ലോക ചാംപ്യൻഷിപ്പിൽ രണ്ട് മെഡൽ നേട്ടങ്ങളുണ്ട്. 2015ൽ വെള്ളിയും 2017ൽ വെങ്കലവും. കോമൺവെൽത്ത് ഗെയിംസ് സിംഗിൾസിൽ രണ്ട് സ്വർണ നേട്ടങ്ങളും മിക്‌സഡ് ടീം ഇനത്തിൽ മറ്റൊരു സുവർണ നേട്ടവും സൈന സ്വന്തമാക്കിയിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ രണ്ട് വെങ്കല മെഡലുകളും സൈനയ്ക്ക് സ്വന്തം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ