ന്യൂയോര്‍ക്ക്: ഇന്ത്യയുടെ വെറ്ററന്‍ ടെന്നീസ് ഇതിഹാസം രോഹന്‍ ബൊപ്പണ്ണയും ഇന്തോനേഷ്യന്‍ താരം അല്‍ദില സുത്ജിയാദിയും ചേര്‍ന്ന സഖ്യം യുഎസ് ഓപ്പണ്‍ ടെന്നീസ് മിക്‌സഡ് ഡബിള്‍സ് സെമിയില്‍. മാത്യു എബ്ഡന്‍- ബാര്‍ബറ ക്രെജിക്കോവ സഖ്യത്തെ ക്വാര്‍ട്ടറില്‍ വീഴ്ത്തിയാണ് ഇന്ത്യ- ഇന്തോനേഷ്യന്‍ സഖ്യത്തിന്റെ മുന്നേറ്റം.
മൂന്ന് സെറ്റ് നീണ്ട കടുത്ത പോരാട്ടമാണ് ബൊപ്പണ്ണ സഖ്യം അതിജീവിച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കറിലാണ് നിര്‍ണയിക്കപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
പോരാട്ടം ഒരു ഒന്നര മണിക്കൂര്‍ നീണ്ടു. സ്‌കോര്‍: 7-6 (7-4), 2-6, 10-7. സെമിയില്‍ ടെയ്‌ലര്‍ ടൗണ്‍സെന്‍ഡ്- ഡൊണാള്‍ഡ് യങ് സഖ്യത്തെയാണ് ബൊപ്പണ്ണ- അല്‍ദില സഖ്യം നേരിടുക.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ