മികച്ച ടെസ്റ്റ് ബാറ്റര്‍: ജോ റൂട്ട് ഒന്നാമന്‍, പുറകില്‍ വില്ല്യംസണ്‍, നേട്ടമുണ്ടാക്കി ബംഗ്ലാ താരങ്ങളും

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്ല്യംസണാണ്
Joe Root takes lead as ICC updates Test Batter Rankings
ജോ റൂട്ട്എപി
Published on
Updated on

ന്യൂഡല്‍ഹി: ഐസിസിയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റര്‍ എന്ന നേട്ടത്തിലെത്തി ഇംഗ്ലണ്ട് താരം ജോ റൂട്ട്. മികച്ച ടെസ്റ്റ് ബാറ്റര്‍മാരുടെ പട്ടികയില്‍ ജേവ റൂട്ടാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റിലെ തുടര്‍ച്ചയായ സെഞ്ച്വറി ഇന്നിങ്‌സുകളാണ് മികച്ച ബാറ്ററെന്ന നേട്ടത്തില്‍ റൂട്ടിനെ എത്തിച്ചത്.

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്ല്യംസണാണ്. ജോ റൂട്ടിന് 922 പോയിന്റും വില്ല്യംസണ് 859 പോയിന്റുമാണുള്ളത്.

ഇംഗ്ലണ്ട് താരം ഗസ് അറ്റ്കിന്‍സണ്‍ 48 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഓള്‍-റൗണ്ടര്‍മാരുടെ ആദ്യ 20-ലേക്കും ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ 30-ലേക്കും എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Joe Root takes lead as ICC updates Test Batter Rankings
1965 ന് ശേഷം ഇതാദ്യം, ഐസിസി റാങ്കിങ്ങില്‍ താഴേക്ക് വീണ് പാകിസ്ഥാന്‍; ബംഗ്ലാദേശിന് നേട്ടം

ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് തോല്‍വികള്‍ ഏറ്റുവാങ്ങിയെങ്കിലും റാങ്കിങ്ങില്‍ ശ്രീലങ്കന്‍ താരങ്ങള്‍ നേട്ടമുണ്ടാക്കി. കമിന്ദു മെന്‍ഡിസിന്റെ അര്‍ധസെഞ്ചുറികള്‍ താരത്തിന് 11 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 25-ാം സ്ഥാനത്തേക്ക് എത്തിച്ചു. അസിത ഫെര്‍ണാണ്ടോയുടെ എട്ട് വിക്കറ്റ് പ്രകടനം ആദ്യ പത്തില്‍ എത്തിച്ചു.

പാകിസ്ഥാനില്‍ ബംഗ്ലാദേശിന്റെ മികച്ച ജയവും റാങ്കിങ്ങില്‍ മാറ്റങ്ങളുണ്ടാക്കി. ലിറ്റണ്‍ ദാസിന്റെ 138 റണ്‍സ് ഇന്നിങ്‌സ് 12 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി. മെഹെദി ഹസന്‍ മിറാസ് ബാറ്റിംഗില്‍ 75-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു, പാകിസ്ഥാന്റെ ആദ്യ ഇന്നിങ്‌സിലെ മികച്ച പ്രകടനം ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ 7-ാം സ്ഥാനത്തേക്ക് എത്തിച്ചു. ബൗളിങ് വിഭാഗത്തില്‍ ഹസന്‍ മഹ്മൂദും നഹിദ് റാണയും കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങിലേക്ക് മുന്നേറി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com