എഡിന്‍ബര്‍ഗ്: സ്‌കോട്‌ലന്‍ഡിനെതിരായ ഒന്നാം ടി20യില്‍ അതിവേഗ വിജയവുമായി ഓസ്‌ട്രേലിയ. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എടുത്തപ്പോള്‍ ഓസീസ് വെറും 9.4 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 156 റണ്‍സ് അടിച്ചാണ് വിജയം പിടിച്ചത്.
25 പന്തില്‍ 12 ഫോറും 5 സിക്‌സും സഹിതം 80 റണ്‍സ് അടിച്ചു കൂട്ടിയ ഓപ്പണര്‍ ട്രാവിസ് ഹെഡും 12 പന്തില്‍ 3 സിക്‌സും 5 ഫോറും സഹിതം 39 റണ്‍സ് വാരിയ ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷുമാണ് ചെയ്‌സിങ് അതിവേഗത്തിലാക്കിയത്.
പിന്നാലെ വന്ന ജോഷ് ഇംഗ്ലിസ് 13 പന്തില്‍ 1 സിക്‌സും 3 ഫോറും സഹിതം 27 റണ്‍സെടുത്തു. 5 പന്തില്‍ 8 റണ്‍സുമായി മാര്‍ക്ക് സ്റ്റോയിനിസും ജയം തൊടുമ്പോള്‍ ഇംഗ്ലസിനൊപ്പം പുറത്താകാതെ ക്രീസില്‍ നിന്നു. ഓപ്പണര്‍ ജാക്ക് ഫ്രേസര്‍ മക്ഗുര്‍ക് മാത്രമാണ് (0) പരാജയപ്പെട്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
നേരത്തെ ജോര്‍ജ് മുന്‍സി (28), മാത്യു ക്രോസ് (27), ക്യാപ്റ്റന്‍ റിചി ബെരിങ്ടന്‍ (23) എന്നിവരുടെ ബാറ്റിങാണ് സ്‌കോട്‌ലന്‍ഡിനു കരുത്തായത്. ടോസ് നേടി ഓസ്‌ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
ഓസീസിനായി സീന്‍ അബ്ബോട്ട് മൂന്ന് വിക്കറ്റെടുത്തു. സേവ്യര്‍ ബാര്‍ട്‌ലെറ്റ്, ആദം സാംപ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. റിയലി മെരെഡിത്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ