ലണ്ടന്‍: ഓസ്ട്രേലിയയ്ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് ഇംഗ്ലണ്ട് നായകന്‍ ജോഷ് ബട്‌ലര്‍ പുറത്ത്. പരമ്പരയില്‍ ഫില്‍ സാള്‍ട്ടാകും ഇംഗ്ലണ്ടിന്റെ നായകനാകുക. ബട്‌ലറിന് പകരം ജാമി ഓവര്‍ട്ടണ്‍ ടീമിലെത്തും. വലത് കാലിന് പരിക്കേറ്റതാണ് ബട്‌ലറിന് തിരിച്ചടിയായത്. ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയും ബട്‌ലറിന് നഷ്ടമായേക്കും.
മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ബുധനാഴ്ചയാണ് തുടങ്ങുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര സെപ്തംബര്‍ 19 നും തുടങ്ങും. ബട്‌ലറിന്റെ പരിക്കിനെ തുടര്‍ന്ന് ബാറ്റര്‍ ജോര്‍ദാന്‍ കോക്സിനെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഇംഗ്ലണ്ട് ടി20 ടീം: ഫില്‍ സാള്‍ട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ജേക്കബ് ബെഥേല്‍, ബ്രൈഡന്‍ കാര്‍സെ, ജോര്‍ദാന്‍ കോക്‌സ്, സാം കറന്‍, ജോഷ് ഹള്‍, വില്‍ ജാക്‌സ്, ലിയാം ലിവിംഗ്സ്റ്റണ്‍, സാഖിബ് മഹ്മൂദ്, ഡാന്‍ മൗസ്ലി, ജാമി ഓവര്‍ട്ടണ്‍, ആദില്‍ റഷീദ്, റീസ് ടോപ്ലി ജോണ്‍ ടര്‍ണര്‍.
ഇംഗ്ലണ്ട് ഏകദിന ടീം: ജോഷ് ബട്‌ലര്‍ (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് അറ്റ്കിന്‍സണ്‍, ജേക്കബ് ബെഥേല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സെ, ജോര്‍ദാന്‍ കോക്‌സ്, ബെന്‍ ഡക്കറ്റ്, ജോഷ് ഹള്‍, വില്‍ ജാക്ക്സ്, മാത്യു പോട്ട്സ്, ആദില്‍ റഷീദ്, ഫില്‍ സാള്‍ട്ട്, ജാമി സ്മിത്ത്, റീസ് ടോപ്ലി, ജോണ്‍ ടര്‍ണര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ