ചരിത്രമെഴുതി ഹര്‍വിന്ദര്‍; ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തി ധരംബിര്‍; ഇന്ത്യക്ക് രണ്ട് സ്വര്‍ണം കൂടി

പാരാലിംപിക്‌സില്‍ ഇന്ത്യയുടെ ഉജ്ജ്വല മുന്നേറ്റം, ആകെ മെഡല്‍ നേട്ടം 24
Harvinder, Dharambir shine
ഹര്‍വിന്ദര്‍ സിങ്, ധരംബിര്‍ എക്സ്
Published on
Updated on

പാരിസ്: പാരാലിംപിക്‌സില്‍ ചരിത്രമെഴുതി ഇന്ത്യന്‍ അമ്പെയ്ത്ത് താരം ഹര്‍വിന്ദര്‍ സിങ്. ക്ലബ് ത്രോയില്‍ ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്ത് ധരംബിറിന്റെ സുവര്‍ണ നേട്ടം. പാരാലിംപിക്‌സില്‍ ഏഴാം ദിനത്തിലും കുതിപ്പ് തുടര്‍ന്ന് ഇന്ത്യ.

പാരാലിംപിക്‌സ് അമ്പെയ്ത്തില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ഹര്‍വിന്ദര്‍ മാറി. ക്ലബ് ത്രോയിലും ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരാലിംപിക്സ് സ്വര്‍ണം സ്വന്തമാക്കുന്നത്. അതും ഏഷ്യന്‍ റെക്കോര്‍ഡ് തിരുത്തി നേടിയത് ഇരട്ടി മധുരമായി. ഇതടക്കം ഏഴാം ദിനത്തില്‍ ഇന്ത്യക്ക് രണ്ട് വീതം സ്വര്‍ണം വെള്ളി നേട്ടങ്ങള്‍. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 24ല്‍ എത്തി.

ഹര്‍വിന്ദറിന്റെ സുവര്‍ണ നേട്ടത്തിനു പുറമെ പുരുഷ വിഭാഗം ക്ലബ് ത്രോയില്‍ സ്വര്‍ണം, വെള്ളി മെഡലുകളും ഇന്ത്യന്‍ താരങ്ങള്‍ നേടി. ധരംബിര്‍ സ്വര്‍ണം നേടിയപ്പോള്‍ വെള്ളി പ്രണവ് സൂര്‍മയ്ക്കാണ്. നേരത്തെ ഷോട് പുട്ടില്‍ സച്ചിന്‍ ഖിലാരിയാണ് ഇന്ത്യക്ക് മറ്റൊരു വെള്ളി സമ്മാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പുരുഷന്‍മാരുടെ റിക്കര്‍വ് ഓപ്പണ്‍ വിഭാഗത്തിലാണ് ഹര്‍വിന്ദറിന്റെ ചരിത്ര നേട്ടം. ഫൈനലില്‍ പോണ്ടിന്റെ ലുകാസ് സിസെകിനെ 6-0ത്തിനു തകര്‍ത്താണ് താരം പാരാലിംപിക്‌സ് സ്വര്‍ണം കഴുത്തിലണിഞ്ഞത്. താരത്തിന്റെ രണ്ടാം മെഡല്‍ കൂടിയാണിത്.

പുരുഷന്‍മാരുടെ ക്ലബ് ത്രോ എഫ്51ലാണ് ധരംബിര്‍ പുതിയ ഏഷ്യന്‍ റെക്കോര്‍ഡ് സ്ഥാപിച്ച് സുവര്‍ണ താരമായത്. അഞ്ചാം ശ്രമത്തില്‍ താരം താണ്ടിയ 34.92 മീറ്ററാണ് സ്വര്‍ണ നേട്ടത്തിലേക്കും ഏഷ്യന്‍ റെക്കോര്‍ഡിലേക്കും നയിച്ചത്. പ്രണവ് സൂര്‍മ 34.59 മീറ്റര്‍ താണ്ടിയാണ് വെള്ളി നേടിയത്.

Harvinder, Dharambir shine
സഞ്ജു ദുലീപ് ട്രോഫി കളിക്കും! അവസാന മണിക്കൂറില്‍ 'ട്വിസ്റ്റ്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com