സ്‌കോട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എടുത്തപ്പോള്‍ ഓസീസ് വെറും 9.4 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 156 റണ്‍സ് അടിച്ചാണ് വിജയം പിടിച്ചത്.
ടി20യില്‍ ഒരു ഓസ്‌ട്രേലിയന്‍ ബാറ്ററുടെ അതിവേഗ അര്‍ധ സെഞ്ച്വറിയെന്ന റെക്കോര്‍ഡിനൊപ്പമെത്തി ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡ്. 17 പന്തിലാണ് താരം 50ല്‍ എത്തിയത്. ഇത്രയും പന്തില്‍ മാര്‍ക്ക് സ്റ്റോയിനിസും നേരത്തെ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. ഈ റെക്കോര്‍ഡിനൊപ്പമാണ് ഹെഡും എത്തിയത്. മത്സരത്തില്‍ 25 പന്തില്‍ ഹെഡ് 80 റണ്‍സ് അടിച്ചു കൂട്ടി.
ഹെഡ് നേടിയ 80 റണ്‍സില്‍ 78ഉം ബൗണ്ടറികളില്‍ നിന്ന്. 12 ഫോറും 5 സിക്‌സും. ടി20യില്‍ 50നു മുകളില്‍ റണ്‍സ് ബൗണ്ടറികളിലെന്ന ശതമാന കണക്കില്‍ ഹെഡ് ഇനി രണ്ടാമന്‍.
മത്സരത്തില്‍ ഹെഡ് ഏഴാം ഓവറില്‍ പുറത്തായിരുന്നു. പവര്‍പ്ലേയില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡുമായാണ് താരം ക്രീസ് വിട്ടത്. 25 പന്തില്‍ 80 റണ്‍സ്. 2018ല്‍ അയര്‍ലന്‍ഡ് താരം പോള്‍ സ്റ്റിര്‍ലിങ് നേടിയ 25 പന്തില്‍ 67 റണ്‍സാണ് പഴങ്കഥയായത്.
അന്താരാഷ്ട്ര ടി20യിലെ പവര്‍പ്ലേയില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറിയെന്ന റെക്കോര്‍ഡും ഇനി ഹെഡിന്. 17 എണ്ണം. 2018ല്‍ കോളിന്‍ മണ്‍റോ നേടിയ 14 ബൗണ്ടറികളാണ് താരം പിന്തള്ളിയത്.
അന്താരാഷ്ട്ര ടി20യിലെ പവര്‍ പ്ലേയില്‍ ഒരു ടീം നേടുന്ന ഉയര്‍ന്ന സ്‌കോറിന്റെ റെക്കോര്‍ഡില്‍ ഓസ്‌ട്രേലിയ രണ്ടാമതെത്തി. പവര്‍ പ്ലേയില്‍ അവര്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുത്തു. 2021ല്‍ സെര്‍ബിയക്കെതിരെ റുമാനിയ 5.3 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ നേടിയ 116 റണ്‍സാണ് റെക്കോര്‍ഡില്‍ ഒന്നാമത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ