കംപാല: ഉഗാണ്ട അത്‌ലറ്റ് ഒളിംപ്യന്‍ റബേക്ക ചപ്‌തെഗെ കെനിയയില്‍ കൊല്ലപ്പെട്ടു. പുരുഷ സുഹൃത്ത് റബേക്കയെ തീ കൊളുത്തുകയായിരുന്നു. 80 ശതമാനത്തിലേറെ പൊള്ളലേറ്റ റബേക്ക ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
റബേക്കയുടെ സുഹൃത്തും പങ്കാളിയുമായ ഡിക്‌സണ്‍ എന്‍ഡിയേമ മറാംഗാഷ്, വാക്കുതര്‍ക്കത്തിനിടെ കയ്യിലിരുന്ന പെട്രോള്‍ അവരുടെ തലയിലേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. പൊള്ളലേറ്റ ഇയാളും ചികിത്സയിലാണ്.
അടുത്തിടെ സമാപിച്ച പാരീസ് ഒളിംപിക്‌സില്‍ റബേക്ക ചപ്‌തെഗെ ഉഗാണ്ടയ്ക്കു വേണ്ടി മത്സരിക്കാനിറങ്ങിയിരുന്നു. ദീര്‍ഘദൂര ഓട്ടത്തില്‍ റബേക്ക 44-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ വര്‍ഷം ഉഗാണ്ടന്‍ ഒളിംപിക് ഓട്ടക്കാരന്‍ ബെഞ്ചമിന്‍ കിപ്ലാഗട്ടിനെ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ