ന്യൂയോര്‍ക്ക്: മുന്‍ ചാംപ്യന്‍ ഡാനില്‍ മെദ്‌വദേവിനെ ക്വാര്‍ട്ടറില്‍ വീഴ്ത്തി ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാന്നിക് സിന്നര്‍ യുഎസ് ഓപ്പണ്‍ സെമിയില്‍. നിലവിലെ ഓസ്‌ട്രേലിയന്‍ ചാംപ്യനായ താരം ഇതാദ്യമായാണ് യുഎസ് ഓപ്പണ്‍ സെമിയിലേക്ക് മുന്നേറുന്നത്. കരിയറിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാം കിരീടത്തിലേക്ക് രണ്ട് ജയങ്ങളുടെ മാത്രം ദൂരം.
നാല് സെറ്റ് നീണ്ട പോരിലാണ് സിന്നറുടെ ജയം. രണ്ടാം സെറ്റ് പിടിച്ച് മെദ്‌വദേവ് തിരിച്ചടിക്ക് കോപ്പു കൂട്ടിയെങ്കിലും മൂന്നാം നാലും സെറ്റുകളില്‍ സിന്നര്‍ സര്‍വാധിപത്യം പുലര്‍ത്തി. സ്‌കോര്‍: 6-2, 1-6, 6-1, 6-4.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
12 വര്‍ഷങ്ങള്‍ക്ക് ശേഷം...
ഇടവേളയ്ക്ക് ശേഷം ഒരു ബ്രിട്ടീഷ് താരം യുഎസ് ഓപ്പണ്‍ ടെന്നീസ് സെമിയിലേക്ക് മുന്നേറുന്നതിനും ആര്‍തര്‍ ആഷെ സ്റ്റേഡിയം സാക്ഷിയായി. ബ്രിട്ടന്റെ ജാക്ക് ഡ്രാപ്പറാണ് സെമിയിലേക്ക് മുന്നേറിയത്. പത്താം സീഡ് ഓസ്‌ട്രേലിയയുടെ അലക്‌സ് മിനൗറെ വീഴ്ത്തിയാണ് ഡ്രാപ്പര്‍ കരിയറില്‍ ആദ്യമായി ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ സെമിയിലേക്ക് കടക്കുന്നത്.
മൂന്ന് സെറ്റ് നീണ്ട പോരില്‍ 6-3, 7-5, 6-2 എന്ന സ്‌കോറിനാണ് ഡ്രാപ്പര്‍ വിജയിച്ചത്. 2012ല്‍ ആന്‍ഡി മറെയാണ് അവസാനമായി യുഎസ് ഓപ്പണ്‍ സെമിയിലേക്ക് മുന്നേറിയ ബ്രിട്ടീഷ് താരം. സെമിയില്‍ സിന്നറാണ് ഡ്രാപ്പറുടെ എതിരാളി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ