ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ വമ്പന്‍ അട്ടിമറി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ചാംപ്യനുമായ പോളണ്ടിന്റെ ഇഗ ഷ്വെംതകിനെ അട്ടിമറിച്ച് അമേരിക്കയുടെ ജെസിക്ക പെഗുല.
ക്വാര്‍ട്ടറില്‍ അനായാസ വിജയമാണ് താരം സ്വന്തമാക്കിയത്. സ്‌കോര്‍: 6-2, 6-4. കരിയറില്‍ ഇതാദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ സെമിയിലേക്ക് ജെസിക്ക പെഗുല മുന്നേറുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
2022ലെ യുഎസ് ഓപ്പണ്‍ ചാംപ്യനാണ് ഷ്വെംതെക്. കരിയറിലെ ആറാം ഗ്രാന്‍ഡ് സ്ലാം കിരീമായിരുന്നു പോളിഷ് താരം ലക്ഷ്യം വച്ചത്. 2020, 22, 23, 24 വര്‍ഷങ്ങളില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീട നേട്ടങ്ങളും ഷ്വെംതെകിനുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ