മെസി ഇല്ല, പക്ഷേ ആക്രമണം കുറച്ചില്ല; ചിലിയെ തകര്‍ത്ത് അര്‍ജന്റീന

ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്കും ബൊളീവിയക്കും ജയം
Argentina 3-0 win over Chile
ജൂലിയന്‍ അല്‍വാരസ്എക്സ്
Published on
Updated on

ബ്യൂണസ് അയേഴ്‌സ്: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് അവര്‍ ചിലിയെ തകര്‍ത്തു. മാക്ക് അലിസ്റ്റര്‍, ജൂലിയന്‍ അല്‍വാരസ്, പോളോ ഡിബാല എന്നിവരാണ് അര്‍ജന്റീനയ്ക്കായി ഗോളുകള്‍ നേടിയത്.

ക്യാപ്റ്റനും ഇതിഹാസ താരവുമായ ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന കളത്തിലെത്തിയത്. പതിവിനു വിരുദ്ധമായി ഇത്തവണ 3-5-2 എന്ന ശൈലിയാണ് പരിശീലകന്‍ ലയണല്‍ സ്‌കലോനി സ്വീകരിച്ചത്. കടുത്ത ആക്രമണമാണ് അര്‍ജന്റീന മത്സരത്തിലുടനീളം നടത്തിയത്. ചിലിയാകട്ടെ പ്രതിരോധത്തിലേക്ക് വലിഞ്ഞാണ് നിന്നത്.

ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം പകുതി തുടങ്ങി 48ാം മിനിറ്റില്‍ മാക്ക് അലിസ്റ്ററാണ് ചിലിയന്‍ പ്രതിരോധം പൊളിച്ച് പന്ത് വലയിലെത്തിച്ചത്. പിന്നീട് ഗോളിനായി ശ്രമിച്ചെങ്കിലും അവസാന പത്ത് മിനിറ്റിനിടെയാണ് ശേഷിക്കുന്ന രണ്ട് ഗോളുകളും പിറന്നത്.

84ാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് രണ്ടാം ഗോള്‍ നേടി. ഇഞ്ച്വറി സമയത്തായിരുന്നു ഡിബാലയുടെ വക മൂന്നാം ഗോള്‍ വന്നത്.

7 കളിയില്‍ അര്‍ജന്റീനയുടെ ആറാം ജയമാണിത്. 18 പോയിന്റുകളുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്ത്. ഒരു തോല്‍വിയാണ് ഇതുവരെ നേരിടേണ്ടി വന്നത്.

മറ്റൊരു മത്സരത്തില്‍ ബൊളീവിയ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വെനസ്വലയെ തകര്‍ത്തു.

Argentina 3-0 win over Chile
കരിയറില്‍ 900 ഗോളുകള്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ചരിത്ര നേട്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com