900 എന്ന മാന്ത്രിക സംഖ്യ തൊട്ട ഫുട്‌ബോള്‍ ചരിത്രത്തിലെ ഏക താരമായി ക്രിസ്റ്റിയാനോ മാറി. പോര്‍ച്ചുഗല്‍, റയല്‍ മാഡ്രിഡ്, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, യുവന്റസ്, സ്‌പോര്‍ടിങ്, അല്‍ നസര്‍ ടീമുകള്‍ക്കായി കളിച്ചാണ് താരം 900ത്തില്‍ എത്തിയത്.
അര്‍ജന്റീന, ബാഴ്‌സലോണ, പിഎസ്ജി, ഇന്റര്‍ മയാമി ടീമുകള്‍ക്കായി കളിച്ചിട്ടുള്ള മെസി ഇതുവരെ നേടിയത് 838 ഗോളുകള്‍.
ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോള്‍ സ്‌കോറര്‍മാരില്‍ ഒരാളാണ് ഓസ്ട്രിയന്‍ സ്‌ട്രൈക്കറായ ബീക്കന്‍. പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ബീക്കനാണ്. നേടിയത് 805 ഗോളുകള്‍. കരിയറില്‍ ഓസ്ട്രിയ, ചെക്കോസ്ലോവാക്യ, ബൊഹെമിയ രാജ്യങ്ങള്‍ക്കായി കളിച്ചു. ക്ലബ് ലെവലില്‍ പ്രധാനമായി സ്ലാവിയ പ്രാഗിനായാണ് കളിച്ചത്. അഡ്മിറ വിയന്ന, ഡൈനാമോ പ്രാഗ് അടക്കമുള്ള ടീമുകള്‍ക്കായും കളിച്ചു.
ഇതിഹാസ ബ്രസീല്‍ താരം റൊമാരിയോയാണ് പട്ടികയിലെ നാലാമന്‍. ക്ലബിനും രാജ്യത്തിനുമായി നേടിയത് 722 ഗോളുകള്‍. ഫഌമിനെന്‍സ്, വാസ്‌കോ ഡ ഗാമ, വലന്‍സിയ, ബാഴ്‌സലോണ, പിഎസ്‌വി ഐന്തോവന്‍ അടക്കം നിരവധി ക്ലബുകളിലും താരം കളിച്ചു.
വിഖ്യാത ബ്രസീലിയന്‍ ഇതിഹാസം. പട്ടികയില്‍ അഞ്ചാം സ്ഥാനത്ത് പെലെയാണ്. അദ്ദേഹം നേടിയതായി കണക്കാക്കുന്നത് 757 ഗോളുകളാണ്. അതിനപ്പുറം ഗോളുകള്‍ പെലെ നേടിയിട്ടുണ്ടെന്ന വാദങ്ങള്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ നിലവില്‍ രേഖപ്പെടുത്തിയ ഗോളുകളുടെ എണ്ണം 757 ആണ്. ബ്രസീല്‍, സാന്റോസ്, ന്യൂയോര്‍ക്ക് കോസ്‌മോസ് ടീമുകള്‍ക്കായാണ് പെലെ കളിച്ചത്.
ഹംഗറിയേന്‍ ഇതിഹാസമായ ഫെറങ്ക് പുഷ്‌കാസാണ് പട്ടികയില്‍ ആറാം സ്ഥാനത്ത്. 746 ഗോളുകളാണ് താരം ആകെ നേടിയത്. കരിയറില്‍ റയല്‍ മാഡ്രിഡ്, ബുഡാപെസ്റ്റ് ഹൊന്‍വെഡ് ടീമുകള്‍ക്കായി കളിച്ചു. രാജ്യാന്തര തലത്തില്‍ ഹംഗറി, സ്‌പെയിന്‍, കാസ്റ്റില്‍ ടീമുകള്‍ക്കായും കളത്തിലെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക