ബംഗളൂരു: ദുലീപ് ട്രോഫി പോരാട്ടത്തില്‍ കിടിലന്‍ സെഞ്ച്വറിയുമായി മുഷീര്‍ ഖാന്റെ തകര്‍പ്പന്‍ ഇന്നിങ്‌സ്. സര്‍ഫറാസ് ഖാന്റെ അനുജനായ മുഷീര്‍ ബി ടീമിനായാണ് പുറത്താകാതെ ശതകം കുറിച്ചത്. രണ്ടാം ദിനത്തില്‍ താരം 181 റണ്‍സുമായി പുറത്തായി. താരത്തിനു ഇരട്ട സെഞ്ച്വറി നേടാന്‍ മാത്രം സാധിച്ചില്ല.
9ാം സ്ഥാനത്ത് ബാറ്റിങിനെത്തിയ നവ്ദീപ് സയ്‌നി ഒരു വശത്ത് പിടിച്ചു നിന്നതോടെയാണ് ബി ടീം മികച്ച സ്‌കോറിലേക്ക് നീങ്ങിയത്. നിലവില്‍ ബി ടീം 8 വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സെന്ന നിലയില്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
373 പന്തുകള്‍ നേരിട്ട് 16 ഫോറും 5 സിക്‌സും സഹിതമാണ് മുഷീറിന്റെ കിടിലന്‍ ഇന്നിങ്‌സ്. ഒരു ഘട്ടത്തില്‍ ടീം 94 റണ്‍സ് ചേര്‍ക്കുന്നതിനിടെ 7 വിക്കറ്റുകള്‍ നഷ്ടമായി പരുങ്ങുകയായിരുന്നു. ഒരറ്റത്ത് മുഷീര്‍ നിന്നെങ്കിലും മുന്‍നിരയിലേയും മധ്യനിരയിലേയും ബാറ്റര്‍മാര്‍ അമ്പേ പരാജയമായി. പിന്നീട് മുഷീര്‍- നവ്ദീപ് രക്ഷാ പ്രവര്‍ത്തനം. നവ്ദീപ് 44 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.
ഋഷഭ് പന്ത് അടക്കമുള്ളവര്‍ പരാജയമായി. എ ടീമിനായി ഖലീല്‍ അഹമദ്, അകാശ് ദീപ്, അവേശ് ഖാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ