164ന് മറുപടി 168ല്‍ തീര്‍ന്നു; ദുലീപ് ട്രോഫിയില്‍ ഒറ്റയാള്‍ പോരുമായി അക്ഷര്‍ പട്ടേലും ബാബ ഇന്ദ്രജിത്തും

ഇന്ത്യ ഡിക്കെതിരെ സി ടീമിന് ഒന്നാം ഇന്നിങ്സില്‍ നേരിയ ലീഡ്
India D vs India C
ബാബ ഇന്ദ്രജിത്തിന്‍റെ ബാറ്റിങ്എക്സ്
Published on
Updated on

അനന്തപുര്‍: ദുലീപ് ട്രോഫി ഇന്ത്യ ഡി, സി ടീമുകളുടെ പോരാട്ടം ആവേശകരം. ഡി ടീമിന്റെ ഒന്നാം ഇന്നിങ്‌സ് 164 റണ്‍സില്‍ അവസാനിപ്പിച്ച സി ടീമിനു പക്ഷേ അതേ നാണയത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. സി ടീമിന് വെറും 4 റണ്‍സ് ലീഡ് മാത്രം. അവരുടെ ഒന്നാം ഇന്നിങ്‌സ് 168 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഡി ടീമിനായി.

നിലവില്‍ ഡി ടീം രണ്ടാം ഇന്നിങ്‌സ് തുടങ്ങി. 2 വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സെന്ന നിലയിലാണ് അവര്‍.

ആദ്യം ബാറ്റിങിനു ഇറങ്ങിയ ഡി ടീമിനായി അക്ഷര്‍ പട്ടേലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് രക്ഷയായത്. താരം 86 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് എന്നിവരെല്ലാം ബാറ്റിങില്‍ വന്‍ പരാജയമായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിജയ് കുമാര്‍ വൈശാഖാണ് സി ടീമിനായി മികച്ച ബൗളിങ് പുറത്തെടുത്തത്. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അന്‍ഷുല്‍ കാംബോജ്, ഹിമാന്‍ഷു ചൗഹാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മറുപടി തുടങ്ങിയ സി ടീമിനും വന്‍ തിരിച്ചടി തന്നെ നേരിട്ടു. 72 റണ്‍സെടുത്ത ബാബ ഇന്ദ്രജിത്, 32 റണ്‍സെടുത്ത അഭിഷേ പൊരേല്‍ എന്നിവരുടെ ബാറ്റിങാണ് അവര്‍ക്ക് തുണയായത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദ്, സായ് സുദര്‍ശന്‍, രജത് പടിദാര്‍ എന്നിവരെല്ലാം പരാജയമായി.

ഡി ടീമിനായി ഹര്‍ഷിത് റാണ മികച്ച ബൗളിങുമായി കളം വാണു. അക്ഷര്‍ പട്ടേല്‍ ബൗളിങിലും തിളങ്ങി. താരവും സരന്‍ഷ് ജെയ്‌നും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

India D vs India C
മുഷീറിന്റെ തകര്‍പ്പന്‍ ബാറ്റിങ്; അനുജന്റെ സെഞ്ച്വറിയില്‍ സര്‍ഫറാസിന്‍റെ ആവേശം (വിഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com