പാരിസ്: പാരാലിംപിക്‌സില്‍ വീണ്ടും ഇന്ത്യക്ക് സുവര്‍ണത്തിളക്കം. പുരുഷന്‍മാരുടെ ഹൈ ജംപ് ടി54 വിഭാഗത്തില്‍ പ്രവീണ്‍ കുമാറാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയത്. ഏഷ്യന്‍ റെക്കോര്‍ഡോടെയാണ് താരത്തിന്റെ സുവര്‍ണ നേട്ടം.
2.08 മീറ്റര്‍ താണ്ടിയാണ് താരം സ്വര്‍ണം സ്വന്തമാക്കിയത്. ടോക്യോയില്‍ ഈയിനത്തില്‍ വെള്ളി നേട്ടത്തിലെത്തിയ പ്രവീണ്‍ നാല് വര്‍ഷത്തിനിപ്പുറം അത് സ്വര്‍ണത്തിളക്കത്തിലേക്ക് പരിവര്‍ത്തിപ്പിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പാരിസില്‍ ഇതോടെ ഇന്ത്യന്‍ മെഡല്‍ നേട്ടം 26 ആയി. 6 സ്വര്‍ണം 9 വെള്ളി 11 വെങ്കലം നേട്ടങ്ങളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. പോയിന്റ് പട്ടികയില്‍ നിലവില്‍ ഇന്ത്യ 14ാം സ്ഥാനത്ത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക