India C beats India D
സി, ഡി ടീമുകളുടെ മത്സരത്തില്‍ നിന്ന്എക്സ്

ദുലീപ് ട്രോഫി; ഇന്ത്യ ഡിയെ തകര്‍ത്തു; സി ടീമിന് മിന്നും ജയം

ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു
Published on

അനന്തപുര്‍: ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ ഡി ടീമിനെതിരെ ഇന്ത്യ സി ടീമിന് തകര്‍പ്പന്‍ ജയം. നാല് വിക്കറ്റിനാണ് ടീം വിജയം സ്വന്തമാക്കിയത്. വിജയ ലക്ഷ്യമായ 233 റണ്‍സ് സി ടീം ആറ് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കി.

ഡി ടീമിന്റെ ഒന്നാം ഇന്നിങ്‌സ് 164 റണ്‍സില്‍ അവസാനിപ്പിച്ച സി ടീമിനു പക്ഷേ അതേ നാണയത്തില്‍ തന്നെ തിരിച്ചടി നേരിട്ടു. സി ടീമിന് വെറും 4 റണ്‍സ് ലീഡ് മാത്രമായിരുന്നു. അവരുടെ ഒന്നാം ഇന്നിങ്‌സ് 168 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഡി ടീമിനായി. രണ്ടാം ഇന്നിങ്സില്‍ ഡി ടീം 236 റണ്‍സില്‍ പുറത്തായിരുന്നു.

ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് (46), സായ് സുദര്‍ശന്‍ (22) എന്നിവര്‍ സി ടീമിന് രണ്ടാം ഇന്നിങ്സില്‍ മികച്ച തുടക്കം നല്‍കി. ആര്യന്‍ ജുയല്‍ (47), രജത് പടിദാര്‍ (44) എന്നിവര്‍ പോരാട്ടം മുന്നോട്ടു കൊണ്ടുപോയി. ഒടുവില്‍ അഭിഷേക് പൊരേല്‍ (35), മാനവ് സുതര്‍ (19) എന്നിവര്‍ പുറത്താകാതെ ജയം ഉറപ്പാക്കി.

നേരത്തെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ സിക്കായി മാനവ് സുതര്‍ ബൗളിങില്‍ തിളങ്ങി. താരം 7 വിക്കറ്റുകള്‍ സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സില്‍ ഡി ടീമിനായി ശ്രേയസ് 44 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം 54 റണ്‍സെടുത്തു. ദേവ്ദത്ത് എട്ട് ഫോറുകള്‍ സഹിതം 56 റണ്‍സും കണ്ടെത്തി. റിക്കി ഭുയിയാണ് തിളങ്ങിയ മറ്റൊരു താരം. റിക്കി 44 റണ്‍സെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആദ്യം ബാറ്റിങിനു ഇറങ്ങിയ ഡി ടീമിനായി അക്ഷര്‍ പട്ടേലിന്റെ ഒറ്റയാള്‍ പോരാട്ടമാണ് രക്ഷയായത്. താരം 86 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍, ദേവ്ദത്ത് പടിക്കല്‍, ശ്രീകര്‍ ഭരത് എന്നിവരെല്ലാം ബാറ്റിങില്‍ വന്‍ പരാജയമായി.

വിജയ് കുമാര്‍ വൈശാഖാണ് സി ടീമിനായി മികച്ച ബൗളിങ് പുറത്തെടുത്തത്. താരം മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അന്‍ഷുല്‍ കാംബോജ്, ഹിമാന്‍ഷു ചൗഹാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

മറുപടി തുടങ്ങിയ സി ടീമിനും വന്‍ തിരിച്ചടി തന്നെ നേരിട്ടു. 72 റണ്‍സെടുത്ത ബാബ ഇന്ദ്രജിത്, 32 റണ്‍സെടുത്ത അഭിഷേ പൊരേല്‍ എന്നിവരുടെ ബാറ്റിങാണ് അവര്‍ക്ക് തുണയായത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്, സായ് സുദര്‍ശന്‍, രജത് പടിദാര്‍ എന്നിവരെല്ലാം പരാജയമായി.

ഡി ടീമിനായി ഹര്‍ഷിത് റാണ മികച്ച ബൗളിങുമായി കളം വാണു. അക്ഷര്‍ പട്ടേല്‍ ബൗളിങിലും തിളങ്ങി. താരവും സരന്‍ഷ് ജെയ്‌നും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

India C beats India D
ക്യാപ്റ്റന്‍സി കൈയാലപ്പുറത്ത്; ബാബര്‍ അസം വെട്ടില്‍, ഷാന്‍ മസൂദും തെറിക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com