കറാച്ചി: ഫോം ഇല്ലാതെ പെടാപ്പാട് പെടുന്ന പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിനു മറ്റൊരു തിരിച്ചടി കൂടി മുന്നില്‍. താരത്തെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്തു നിന്നു മാറ്റിയേക്കും. ടെസ്റ്റ് ക്യാപ്റ്റന്‍ പദവി നേരത്തെ നഷ്ടമായിരുന്നു. ബാറ്റിങില്‍ സ്ഥിരത പുലര്‍ത്തുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്വാനെയാണ് നായക സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
ടെസ്റ്റില്‍ ഷാന്‍ മസൂദാണ് പാക് ടീം നായകന്‍. എന്നാല്‍ ഷാന്‍ മസൂദിന്റെ സ്ഥാനവും സുരക്ഷിതമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. താരത്തേയും മാറ്റിയേക്കും.
ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരങ്ങളിലും വന്‍ പരാജയമായി മാറിയതോടെയാണ് ബാബറിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തിനു ആണി ഇളകി തുടങ്ങിയത്. സമാന പരമ്പര തന്നെയാണ് ഷാന്‍ മസൂദിന്റെ സ്ഥാനത്തിനും ഇളക്കമുണ്ടാക്കിയിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നവംബറില്‍ ഓസ്‌ട്രേലിയക്കെതിരായ പരിമിത ഓവര്‍ പോരാട്ടം നില്‍ക്കെയാണ് പാക് ടീം നിര്‍ണായക തീരുമാനത്തിലേക്ക് പോകുന്നത്. ഏകദിന, ടി20 മത്സരങ്ങള്‍ കളിക്കാനായാണ് പാക് ടീം പര്യടനത്തിനൊരുങ്ങുന്നത്.
ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റുകളും തോറ്റ് പാകിസ്ഥാന്‍ അടപടലം നാണംകെട്ട് നില്‍ക്കുകയാണ്. പാക് നിരയില്‍ രണ്ട് ടെസ്റ്റിലും മികവോടെ ബാറ്റ് വീശിയ താരം റിസ്വാനാണ്. രണ്ട് ടെസ്റ്റില്‍ നിന്നായി താരം 294 റണ്‍സ് അടിച്ചെടുത്തു. ഒന്നാം ടെസ്റ്റില്‍ 171 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിക്കാനും പാക് വിക്കറ്റ് കീപ്പര്‍ക്ക് സാധിച്ചിരുന്നു.
ബാബര്‍ ആകട്ടെ നാല് ഇന്നിങ്‌സില്‍ നിന്നു ആകെ നേടിയത് 64 റണ്‍സ്. 31 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക