എഡിന്‍ബര്‍ഗ്: സ്‌കോട്‌ലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. രണ്ടാം പോരാട്ടത്തില്‍ 70 റണ്‍സിന്റെ ജയവുമായാണ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ 2-0ത്തിനു ഉറപ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന മികച്ച സ്‌കോര്‍ ഉയര്‍ത്തി. സ്‌കോട്‌ലന്‍ഡിന്റെ പോരാട്ടം 16.4 ഓവറില്‍ 126 റണ്‍സില്‍ അവസാനിച്ചു.
ജോഷ് ഇംഗ്ലിസ് നേടിയ അതിവേഗ സെഞ്ച്വറിയുടെ കരുത്തിലാണ് ഓസ്‌ട്രേലിയ 196 റണ്‍സ് കണ്ടെത്തിയത്. താരം 43 പന്തില്‍ സെഞ്ച്വറി നേടി റെക്കോര്‍ഡിട്ടു. ഒരു ഓസീസ് താരത്തിന്റെ ടി20യിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡാണ് താരം സ്വന്തമാക്കി. മുന്‍പ്, 47 പന്തില്‍ സെഞ്ച്വറി നേടിയിട്ടുള്ള ഇംഗ്ലിസ് റെക്കോര്‍ഡ് നേട്ടത്തില്‍ ആരോണ്‍ ഫിഞ്ച്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ക്കൊപ്പമായിരുന്നു. മൂവരും 47 പന്തില്‍ സെഞ്ച്വറി നേടി റെക്കോര്‍ഡ് പങ്കിടുകയായിരുന്നു.
മത്സരത്തില്‍ മൊത്തം 49 പന്തില്‍ 103 റണ്‍സെടുത്ത് ഇംഗ്ലിസ് മടങ്ങി. ഏഴ് വീതം സിക്‌സും ഫോറുമാണ് ഇന്നിങ്‌സിലടങ്ങിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കാമറോണ്‍ ഗ്രീന്‍ (36), മാര്‍ക്കസ് സ്‌റ്റോയിനിസ് (20) എന്നിവരും തിളങ്ങി. ഏഴ് പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 17 റണ്‍സുമായി ടിം ഡേവിഡും തിളങ്ങി.
മാര്‍ക്കസ് സ്‌റ്റോയിനിസിന്റെ 4 വിക്കറ്റ് പ്രകടനമാണ് സ്‌കോട്‌ലന്‍ഡിന്റെ കണക്കു കൂട്ടല്‍ തെറ്റിച്ചത്. ഓസീസിനായി പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി. കാമറോണ്‍ ഗ്രീന്‍ രണ്ട് വിക്കറ്റെടുത്തു. സേവ്യര്‍ ബാര്‍ട്‌ലറ്റ്, ആരോണ്‍ ഹാര്‍ഡി, സീന്‍ അബ്ബോട്ട്, ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
42 പന്തില്‍ നാല് വീതം സിക്‌സും ഫോറും സഹിതം 59 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കെല്ലമാണ് സ്‌കോടിഷ് നിരയില്‍ പിടിച്ചു നിന്നത്. ഓപ്പണര്‍ ജോര്‍ജ് മുന്‍സിയും രണ്ടക്കം കണ്ടു. താരം 9 പന്തില്‍ 19 റണ്‍സെടുത്തു. മറ്റൊരാളും രണ്ടക്കം കണ്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക