പാരിസ്: നേഷന്‍സ് ലീഗ് പോരാട്ടത്തില്‍ ഫ്രാന്‍സിനെ തകര്‍ത്ത് മിന്നും തുടക്കമിട്ട് ഇറ്റലി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ ഇറ്റലി വീഴ്ത്തിയത്. കളി തുടങ്ങി ഒന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി മികച്ച തുടക്കമിട്ട ഫ്രാന്‍സിനെ പിന്നില്‍ നിന്നു തിരിച്ചടിച്ചാണ് ഇറ്റലി വീഴ്ത്തിയത്. 70 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇറ്റലി പാരിസില്‍ ഫ്രാന്‍സിനെ വീഴ്ത്തുന്നത്.
ആദ്യ പകുതിയില്‍ സമനില പിടിച്ച ഇറ്റലി രണ്ടാം പകുതിയിലാണ് ശേഷിച്ച ഗോളുകള്‍ വലയിലാക്കിയത്. ഒന്നാം മിനിറ്റില്‍ ബ്രാഡ്‌ലി ബര്‍ക്കോളയാണ് ഫ്രാന്‍സിനെ മുന്നിലെത്തിച്ചത്.
30ാം മിനിറ്റില്‍ ഫെഡറിക്കോ ഡിമാര്‍ക്കോയിലൂടെ ഇറ്റലി സമനില പിടിച്ചു. പിന്നീട് 50ാം മിനിറ്റില്‍ ഡേവിഡ് ഫ്രാറ്റസിയും 74ാം മിനിറ്റില്‍ ജിയാക്കോമോ റാസ്പഡോറിയും ശേഷിച്ച ഗോളുകള്‍ വലയിലാക്കി ഇറ്റാലിയന്‍ ജയം ഉറപ്പിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡിബ്രുയ്‌നെയ്ക്ക് ഇരട്ട ഗോള്‍
മറ്റൊരു മത്സരത്തില്‍ കെവിന്‍ ഡിബ്രുയ്‌നെയുടെ ഇരട്ട ഗോള്‍ മികവില്‍ ബെല്‍ജിയം ഇസ്രയേലിനെ പരാജയപ്പെടുത്തി. 3-1നാണ് ബെല്‍ജിയം വിജയം സ്വന്തമാക്കിയത്. കളിയുടെ 21, 52 മിനിറ്റുകളിലാണ് സിറ്റി താരത്തിന്റെ ഗോളുകള്‍. യുരി ടെയ്‌ലിമാന്‍സാണ് 48ാം മിനിറ്റില്‍ ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. ഇസ്രയേല്‍ നേടിയ ഒരു ഗോളും ബെല്‍ജിയത്തിന്റെ ദാനമായിരുന്നു. തിമോത്തി കാസ്റ്റനെയുടെ സെല്‍ഫ് ഗോളാണ് അവര്‍ക്ക് ആശ്വാസമായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക