ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ യാന്നിക് സിന്നര്‍ അമേരിക്കയുടെ ടെയ്‌ലര്‍ ഫിറ്റ്‌സുമായി ഏറ്റുമുട്ടും. ഇതാദ്യമായാണ് ഫിറ്റ്‌സ് ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ ഫൈനലിലേക്ക് മുന്നേറിയത്.
സിന്നറിന്റെ കന്നി യുഎസ് ഓപ്പണ്‍ ഫൈനലാണ്. ഈ വര്‍ഷം ആദ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടി കന്നി ഗ്രാന്‍ഡ് സ്ലാം നേടിയ സിന്നര്‍ക്ക് സീസണിലെ രണ്ടാം ഗ്രാന്‍ഡ് സ്ലാമും കന്നി യുഎസ് ഓപ്പണ്‍ കിരീടവുമാണ് മുന്നിലുള്ളത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സെമിയില്‍ ബ്രിട്ടീഷ് താരം ജാക്ക് ഡ്രാപ്പറെ വീഴ്ത്തിയാണ് സിന്നര്‍ ഫൈനലുറപ്പിച്ചത്. മൂന്ന് സെറ്റ് പോരാട്ടത്തില്‍ രണ്ടാം സെറ്റില്‍ മാത്രമാണ് ഡ്രാപ്പര്‍ സിന്നര്‍ക്ക് വെല്ലുവിളിയുയര്‍ത്തത്. ഈ സെറ്റ് ടൈ ബ്രേക്കറിലാണ് തീരുമാനമായത്. ഒന്നും മൂന്നും സെറ്റുകള്‍ സിന്നര്‍ക്ക് അനായാസമായിരുന്നു. സ്‌കോര്‍: 7-5, 7-6 (7-3), 6-2.
രണ്ടാം സെമി അമേരിക്കന്‍ താരങ്ങളുടെ നേര്‍ക്കുനേര്‍ പോരായിരുന്നു. അഞ്ച് സെറ്റ് നീണ്ട ത്രില്ലറില്‍ ഫിറ്റ്‌സ് ഫ്രാന്‍സെസ് തിയോഫയെ വീഴ്ത്തി. സ്‌കോര്‍: 4-6, 7-5, 4-6, 6-4, 6-1.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക