ലണ്ടന്‍: അത്യപൂര്‍വമായൊരു നോ ബോള്‍ വിളിക്ക് സാക്ഷികളായി ക്രിക്കറ്റ് ലോകം. കഴിഞ്ഞ ദിവസം നടന്ന ടി20 ബ്ലാസ്റ്റ് പോരാട്ടത്തിലാണ് ഈ നോ ബോളിന്റെ പിറവി.
സോമര്‍സെറ്റും നോര്‍ത്താംപ്റ്റന്‍ഷെയറും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിനിടെയാണ് സംഭവം. സോമര്‍സെറ്റ് ബാറ്റര്‍ ലെവിസ് ഗ്രിഗറിയായിരുന്നു ക്രീസില്‍. പന്തെറിഞ്ഞത് നോര്‍ത്താംപ്റ്റന്‍ഷെയറിന്റെ സെയ്ഫ് സയ്ബ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
താരത്തിന്റെ പന്ത് പിടിച്ചെടുത്ത് വിക്കറ്റ് കീപ്പര്‍ ലെവിസ് മക്ക്മാനസ് സ്റ്റംപ് ചെയ്തു. അംപയര്‍ പക്ഷേ ഔട്ടിനു പകരം നോ ബോള്‍ വിളിക്കുകയാണ് ചെയ്തത്. റീപ്ലേയില്‍ മാനസ് പന്ത് പന്ത് പിടിച്ചത് സ്റ്റംപിന്റെ മുന്നില്‍ നിന്നായിരുന്നു. റീപ്ലെയില്‍ ഇതു വ്യക്തമാണ്.
സ്റ്റംപിന്റെ പിന്നില്‍ നിന്നു പന്ത് പിടിച്ചെടുത്ത് സ്റ്റംപ് ചെയ്താല്‍ മാത്രമേ ഔട്ട് വിളിക്കാന്‍ കഴിയുകയുള്ളു. ഇതോടെയാണ് ഔട്ടിനു പകരം അമ്പയര്‍ നോ ബോള്‍ വിളിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക