ലണ്ടന്‍: ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. വിരമിക്കാന്‍ ഇപ്പോഴാണ് ഉചിതമായ സമയമെന്നു 37കാരന്‍ ഇംഗ്ലണ്ട് ജേഴ്‌സി അഴിക്കുന്നതിനെ കുറിച്ച് വ്യക്തമാക്കി.
'എനിക്ക് 37 വയസായി. ഈ മാസം നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലേക്ക് എന്നെ പരിഗണിക്കില്ല. ഞാന്‍ ഇംഗ്ലണ്ടിനായി നിരവധി മത്സരങ്ങള്‍ക്കായി കളത്തിലെത്തി. ഇനി യുവ തലമുറയ്ക്ക് വഴി മാറേണ്ട സമയമാണ്. ഞാന്‍ എന്റെ ഭാഗം പൂര്‍ത്തിയാക്കി കഴിഞ്ഞു. അതിനാല്‍ എന്റെ പടിയിറക്കത്തിന്റെ സമയം ഇപ്പോള്‍ വന്നെത്തിയിരിക്കുന്നു'- താരം വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി.
ഇംഗ്ലണ്ടിനായി കളത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത താരമാണ് മൊയീന്‍. വലം കൈയന്‍ ഓഫ് ബ്രെയ്ക്ക് സ്പിന്നറും മികച്ച ബാറ്ററുമാണ് മൊയീന്‍. ഇംഗ്ലണ്ടിനായി 68 ടെസ്റ്റുകളും 138 ഏകദിന മത്സരങ്ങളും 92 ടി20 മത്സരങ്ങളും കളിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടെസ്റ്റില്‍ 3094 റണ്‍സും ഏകദിനത്തില്‍ 2355 റണ്‍സും ടി20യില്‍ 1229 റണ്‍സും നേടി. ടെസ്റ്റില്‍ 5 സെഞ്ച്വറികളും 15 അര്‍ധ സെഞ്ച്വറികളും. ഏകദിനത്തില്‍ 3 സെഞ്ച്വറികളും 6 അര്‍ധ സെഞ്ച്വറികളും. ടി20യില്‍ 7 ഹാഫ് സെഞ്ച്വറികള്‍.
ടെസ്റ്റില്‍ 204 വിക്കറ്റുകള്‍. മികച്ച ബൗളിങ് 53 റണ്‍സിന് 6 വിക്കറ്റുകള്‍. ഏകദിനത്തില്‍ 111 വിക്കറ്റുകള്‍. മികച്ച പ്രകടനം 46ന് 4. ടി20യില്‍ 51 വിക്കറ്റുകള്‍. മികച്ച ബൗളിങ് 24ന് 3 വിക്കറ്റുകള്‍.
ടെസ്റ്റില്‍ ശ്രീലങ്കക്കെതിരെ 2014ലാണ് അരങ്ങേറിയത്. അവസാന ടെസ്റ്റ് 2023ല്‍ ഓസ്‌ട്രേലിയക്കെതിരെ. ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 2014ലാണ് അരങ്ങേറ്റം. അവസാന ഏകദിനം പാകിസ്ഥാനെതിരെ 2023ല്‍. ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് അരങ്ങേറിയത്. 2014ല്‍ തന്നെ. അവസാന പോരാട്ടം ഇന്ത്യക്കെതിരെ ഈ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക