ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക പൊരുതുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 325 റണ്‍സില്‍ അവസാനിപ്പിച്ച് ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ലങ്ക രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ലങ്കയ്ക്ക് ഇനി വേണ്ടത് 114 റണ്‍സ് കൂടി. ശേഷിക്കുന്നത് 5 വിക്കറ്റുകളും.
ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ (64), കാമിന്ദു മെന്‍ഡിസ് (54) എന്നിവര്‍ അര്‍ധ സെഞ്ച്വറികളുമായി ക്രീസില്‍ തുടര്‍ന്നാണ് ടീമിനെ കൂട്ടത്തകര്‍ച്ചയിലേക്ക് പോകുന്നത് തടഞ്ഞത്. ഇരുവരും ക്രീസില്‍ തുടരുന്നു.
ഓപ്പണര്‍ പതും നിസ്സങ്ക അര്‍ധ സെഞ്ച്വറിയുമായി ഒരറ്റത്ത് അതിവേഗം റണ്‍സ് അടിച്ച് തുടങ്ങി. എന്നാല്‍ മറുഭാഗത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞു. താരം 51 പന്തില്‍ 9 ഫോറുകള്‍ സഹിതം 64 റണ്‍സ് വാരി. താരത്തിന്റെ ഒറ്റയാള്‍ പോരാട്ടമാണ് വന്‍ തകര്‍ച്ച ആദ്യ ഘട്ടത്തില്‍ അല്‍പ്പം തടഞ്ഞത്.
ദിമുത് കരുണരത്‌നെ (9), കുശാല്‍ മെന്‍ഡിസ് (14), ആഞ്ചലോ മാത്യൂസ് (3), ദിനേഷ് ചാന്‍ഡിമല്‍ (0) എന്നിവര്‍ ക്രീസില്‍ അധികം നിന്നില്ല. ഒരു ഘട്ടത്തില്‍ ലങ്ക 5 വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സെന്ന നിലയിലായിരുന്നു. അവിടെ നിന്നാണ് പിരിയാത്ത ആറാം വിക്കറ്റില്‍ ധനഞ്ജയ- മെന്‍ഡിസ് സഖ്യം രക്ഷാ പ്രവര്‍ത്തനം തുടങ്ങിയത്.
ഇംഗ്ലണ്ടിനായി ഒലി സ്‌റ്റോണ്‍സ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രിസ് വോക്‌സ്, ജോഷ് ഹള്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ താത്കാലിക നായകന്‍ ഒലി പോപ്പിന്റെ കിടിലന്‍ സെഞ്ച്വറിയാണ് (154) ഇംഗ്ലണ്ട് സ്‌കോര്‍ 300 കടത്തിയത്. ബെന്‍ ഡുക്കറ്റാണ് തിളങ്ങിയ മറ്റൊരു താരം. ഡുക്കറ്റ് 79 പന്തില്‍ 86 റണ്‍സെടുത്തു. 9 ഫോറും 2 സിക്‌സും താരം അടിച്ചു.
ഒലി പോപ്പ് 156 പന്തുകള്‍ നേരിട്ടാണ് 154ലുമായി മടങ്ങിയത്. 19 ഫോറും 2 സിക്‌സും പോപ്പ് അടിച്ചുകൂട്ടി.
മറ്റൊരു ഇംഗ്ലണ്ട് താരവും തിളങ്ങിയില്ല. ഒലി സ്റ്റോണ്‍സ് 15 റണ്‍സുമായി പുറത്താകാതെ നിന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക