ബംഗളൂരു: ദുലീപ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ എ ടീമിനെതിരെ ബി ടീമിന് ത്രില്ലര്‍ ജയം. 76 റണ്‍സിനാണ് ബി ടീമിന്റെ ജയം. 275 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ എ ടീമിന്റെ പോരാട്ടം 198 റണ്‍സില്‍ അവസാനിപ്പിക്കാന്‍ അവര്‍ക്കായി. മുഷീർ ഖാൻന്‍റെ കിടിലൻ സെഞ്ച്വറിയും നവ്ദീപ് സയ്നിയുടെ ഓൾ റൗണ്ട് മികവും ബിയുടെ വിജയത്തിൽ നിർണായകമായി.
ഇന്ത്യ ബി ടീം ഒന്നാം ഇന്നിങ്‌സില്‍ 321 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 184 റണ്‍സുമാണ് കണ്ടെത്തിയത്. ഇന്ത്യ എ ടീം ഒന്നാം ഇന്നിങ്‌സില്‍ 231 റണ്‍സില്‍ പുറത്തായി.
വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ എ ടീമിനായി 121 പന്തുകള്‍ ചെറുത്ത് 57 റണ്‍സുമായി കെഎല്‍ രാഹുല്‍ പ്രതിരോധിച്ചു നിന്നെങ്കിലും അതു ഫലം കണ്ടില്ല. വാലറ്റത്ത് ആകാഷ് ദീപും ചെറുത്തു നിന്നു. എന്നാല്‍ അതും വിജയിച്ചില്ല. താരം 4 സിക്‌സും 3 ഫോറും സഹിതം 43 റണ്‍സെടുത്തു.
റിയാന്‍ പരാഗ് 18 പന്തില്‍ 3 സിക്‌സും 1 ഫോറും സഹിതം 31 റണ്‍സ് വാരി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ് പിടിച്ചു നിന്ന മറ്റൊരാള്‍. താരം 21 റണ്‍സെടുത്തു.
ബി ടീമിനായി യഷ് ദയാല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുകേഷ് കുമാര്‍, നവ്ദീപ് സയ്‌നി എന്നിവര്‍ 2 വീതം വിക്കറ്റുകള്‍ സ്വന്തമാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഒന്നാം ഇന്നിങ്‌സില്‍ ബി ടീമിനായി മുഷീര്‍ ഖാന്‍ തകര്‍പ്പന്‍ സെഞ്ച്വറി നേടിയിരുന്നു. താരം 181 റണ്‍സെടുത്തു. കളിയിലെ താരവും. ഒന്നാം ഇന്നിങ്‌സില്‍ വാലറ്റത്ത് പേസര്‍ നവ്ദീപ് സയ്‌നി നടത്തിയ രക്ഷാപ്രവര്‍ത്തനവും അവര്‍ക്ക് രക്ഷയായി. താരം 56 റണ്‍സെടുത്തു.
ഒന്നാം ഇന്നിങ്‌സില്‍ എ ടീമിനായി ആരും അര്‍ധ സെഞ്ച്വറി നേടിയില്ല. മായങ്ക് അഗര്‍വാള്‍ (36), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (25), റിയാന്‍ പരാഗ് (30), കെഎല്‍ രാഹുല്‍ (37), തനുഷ് കൊടിയാന്‍ (32), ശിവം ദുബെ (20) എന്നിവരാണ് പിടിച്ചു നിന്നത്.
രണ്ടാം ഇന്നിങ്‌സില്‍ 61 റണ്‍സ് അതിവേഗം അടിച്ചെടുത്ത ഋഷഭ് പന്തിന്റെ ബാറ്റിങാണ് ബി ടീമിന് നിര്‍ണായക ലീഡ് സമ്മാനിച്ചത്. ഈ റണ്‍സ് കളിയില്‍ നിര്‍ണായകമായി. സര്‍ഫറാസ് ഖാനും തിളങ്ങി. താരം 36 പന്തില്‍ 46 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ എ ടീമിനായി അകാഷ് ദീപ് അഞ്ച് വിക്കറ്റുകള്‍ കണ്ടെത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക