ലണ്ടന്‍: മുന്‍ ലിവര്‍പൂള്‍ ക്യാപ്റ്റനും ക്ലബിന്റെ ഇതിഹാസ താരവുമായ റോണ്‍ യീറ്റ്‌സ് അന്തരിച്ചു. അദ്ദേഹത്തിന് 86 വയസായിരുന്നു. സ്‌കോട്‌ലന്‍ഡ് താരമായ യീറ്റ്‌സ് ലിവര്‍പൂളിനായി 10 വര്‍ഷത്തോളം കളിച്ചു. 1959 മുതല്‍ 1974 വരെ ലിവര്‍പൂള്‍ പരിശീലകനായിരുന്ന ബില്‍ ഷാങ്ക്‌ലിയുടെ ടീമിലെ കൊളോസസ് എന്ന പേരിലാണ് യീറ്റ്‌സ് അറിയപ്പെട്ടിരുന്നത്.
1960- 70 കാലഘട്ടത്തില്‍ ലിവര്‍പൂളിന്റെ കിരീട നേട്ടങ്ങളില്‍ നിര്‍ണായക സാന്നിധ്യമായിരുന്നു അതികായനും പ്രതിരോധ താരവുമായിരുന്ന യീറ്റ്‌സ്. 1963- 64, 65-66 സീസണുകളില്‍ അന്നത്തെ ഇംഗ്ലണ്ട് ഒന്നാം ലീഗ് കിരീടങ്ങള്‍. 1961-62 സീസണില്‍ രണ്ടാം ഡിവിഷന്‍ കിരീടം. 1964-65 കാലത്ത് എഫ്എ കപ്പ് കിരീടം. 1964, 65, 66 വര്‍ഷങ്ങളില്‍ ലിവര്‍പൂളിനൊപ്പം എഫ്എ ചാരറ്റി ഷീല്‍ഡ് ട്രോഫിയും അദ്ദേഹം സ്വന്തമാക്കി. ലിവര്‍പൂളിനായി എഫ്എ കപ്പുയര്‍ത്തിയ ആദ്യ ക്യാപ്റ്റനും യീറ്റ്സ് തന്നെ.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഡന്‍ഡീ യുനൈറ്റഡില്‍ നിന്നു 1961ലാണ് യീറ്റ്‌സ് ലിവര്‍പൂളിലെത്തുന്നത്. ടീമിലെത്തി ആറാം മാസം യീറ്റ്‌സ് ടീമിന്റെ ക്യാപ്റ്റനായി. ലിവര്‍പൂളിനായി 454 മത്സരങ്ങള്‍ താരം കളിച്ചു. ഇതില്‍ 417 മത്സരത്തിലും യീറ്റ്‌സായിരുന്നു ക്യാപ്റ്റന്‍. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം സ്റ്റീഫന്‍ ജെറാര്‍ഡാണ് ഈ റെക്കോര്‍ഡ് മറികടന്നത്. ഏറെ കാലം ലിവര്‍പൂളിന്റെ ചീഫ് സ്‌കൗട്ടായും യീറ്റ്‌സ് പ്രവര്‍ത്തിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക