ജാവലിന്‍ പറന്നത് 47.32 മീറ്റര്‍; വെള്ളിയല്ല, സ്വര്‍ണമാണ് നവ്ദീപ്! (വിഡിയോ)

പാരാലിംപിക്‌സില്‍ ഇന്ത്യക്ക് ഏഴാം സ്വര്‍ണം സമ്മാനിച്ച് നവ്ദീപ് സിങ്
Navdeep Singh won gold
നവ്ദീപ് സിങ്എക്സ്
Published on
Updated on

പാരിസ്: പാരാലിംപിക്‌സില്‍ ചരിത്രക്കുതിപ്പുമായി ഇന്ത്യയുടെ മുന്നേറ്റം. പാരിസില്‍ ഇന്ത്യക്ക് ഏഴാം സ്വര്‍ണം. പുരുഷന്‍മാരുടെ ജാവലിന്‍ ത്രോ എഫ് 41 വിഭാഗത്തില്‍ നവ്ദീപ് സിങാണ് ഇന്ത്യക്ക് ഏഴാം സ്വര്‍ണം സമ്മാനിച്ചത്.

47.32 മീറ്റര്‍ ദൂരത്തേക്കാണ് താരം ജാവലിന്‍ പായിച്ചത്. നാടകീയതകള്‍ക്കൊടുവിലാണ് താരത്തിനു സ്വര്‍ണം ലഭിച്ചത്. ആദ്യ ഫലത്തില്‍ നവ്ദീപിനു വെള്ളി മെഡലായിരുന്നു. എന്നാല്‍ സ്വര്‍ണം സ്വന്തമാക്കിയ ഇറാന്‍ താരം ബെയ്ത് സദെഗിന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നു താരത്തെ അയോഗ്യനാക്കി. ഇതോടെയാണ് നവ്ദീപിലേക്ക് സ്വര്‍ണം എത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇറാന്‍ താരം നേരിയ വ്യത്യാസത്തിലാണ് ആദ്യം സ്വര്‍ണം ഉറപ്പിച്ചത്. താരത്തിന്റെ ജാവലിന്‍ 47.64 മീറ്റര്‍ താണ്ടിയിരുന്നു. എന്നാല്‍ കളത്തിലെ മോശം പെരുമാറ്റത്തെ തുടര്‍ന്നു ഈ ഫലം കണക്കാക്കില്ലെന്നു പാരിസ് പാരാലിംപിക്‌സ് ഔദ്യോഗികമായി വ്യക്തമാക്കി.

ഇതോടെ ഇന്ത്യയുടെ പാരിസ് മെഡല്‍ നേട്ടം 29ല്‍ എത്തി. 7 സ്വര്‍ണം, 9 വെള്ളി, 13 വെങ്കലം മെഡലുകളുമായി ഇന്ത്യ 16ാം സ്ഥാനത്ത്.

Navdeep Singh won gold
മുസിയാല- വിയറ്റ്‌സ് മാജിക്ക് കോംപോ! 5 സ്റ്റാര്‍ തിളക്കത്തില്‍ ജര്‍മനി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com