ഇസ്ലാമബാദ്: ക്യാപ്റ്റന്‍മാരെ തിടുക്കപ്പെട്ട് പുറത്താക്കരുതെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോടു വ്യക്തമാക്കി പരിശീലകരായ ഗാരി കേസ്റ്റനും ജാസന്‍ ഗില്ലെസ്പിയും. പാക് ടീമിന്റെ വൈറ്റ് ബോള്‍ പരിശീലകനാണ് കേസ്റ്റന്‍. ടെസ്റ്റില്‍ ഗില്ലെസ്പിയാണ് ടെസ്റ്റ് കോച്ച്.
ടെസ്റ്റ്, ഏകദിന, ടി20 പോരാട്ടങ്ങളില്‍ സമീപ കാലത്തെ പാക് ടീമിന്റെ പ്രകടനം പരമ ദയനീയമാണ്. ഇതോടെയാണ് പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു ബാബര്‍ അസമിനേയും ടെസ്റ്റ് നായക സ്ഥാനത്തു നിന്നു ഷാന്‍ മസൂദിനേയും മാറ്റാന്‍ പിസിബി ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നത്. അതിനിടെയാണ് പരിശീലകര്‍ നിലപാട് വ്യക്തമാക്കിയത്.
2023ലെ ഏകദിന ലോകകപ്പ് പോരാട്ടത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായതിനു പിന്നാലെ ബാബറിനെ വൈറ്റ് ബോള്‍ നായക സ്ഥാനത്തു നിന്നു മാറ്റിയിരുന്നു. പകരക്കാരനാക്കിയത് ഷഹീന്‍ ഷാ അഫ്രീദിയെ. എന്നാല്‍ താരവും ക്ലച്ച് പിടിക്കാതെ വന്നതോടെ വീണ്ടും ബാബറിനെ തന്നെ നായകനാക്കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ടെസ്റ്റ് ക്യാപ്റ്റന്‍സി നേരത്തെ ഒഴിഞ്ഞ ബാബറിനു പകരമാണ് ഷാന്‍ മസൂദിനെ നായകനായി അവരോധിച്ചത്. എന്നാല്‍ ഒരു മുന്നേറ്റവും ടീമിനുണ്ടായില്ല. സമീപ ദിവസമാണ് തുടരെ രണ്ട് ടെസ്റ്റുകള്‍ തോറ്റ് ബംഗ്ലാദേശിനോടു ചരിത്രത്തിലാദ്യമായി പാകിസ്ഥാന്‍ പരമ്പര കൈവിട്ട് നാണംകെട്ടത്. ഇതോടെയാണ് ഷാന്‍ മസൂദിനേയും മാറ്റാന്‍ ആലോചനകള്‍ വന്നത്.
ഇതിനെയാണ് പരിശീലകര്‍ ചോദ്യം ചെയ്യുന്നത്. ക്യാപ്റ്റന്‍മാരെ തിടുക്കപ്പെട്ട് മാറ്റുന്നത് ഗുണം ചെയ്യില്ല. ഇരു നായകര്‍ക്കും സമയം നല്‍കണം. കേസ്റ്റനും ഗില്ലെസ്പിയും ഒരേ സ്വരത്തില്‍ പറയുന്നു. ക്യാപ്റ്റന്‍സിയില്‍ തുടര്‍ച്ച വേണമെന്നു ഇരുവരും ബോര്‍ഡിനെ അറിയിച്ചു.
ക്യാപ്റ്റന്‍മാരെ മാറ്റുന്നതു സംബന്ധിച്ചു ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നാണ് പിസിബിയോടു അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ടീമുകളുടെ ഉടച്ചു വാര്‍ക്കല്‍ സംബന്ധിച്ചു ബോര്‍ഡിനു വ്യക്തമായ പദ്ധതികളുണ്ട്. പരിശീലകരുമായി ചര്‍ച്ച ചെയ്തു ഇക്കാര്യത്തില്‍ രൂപ രേഖയുണ്ടാക്കും. ഇതിനായി സമീപ ദിവസങ്ങളില്‍ ക്യാംപ് നടത്താനുള്ള പദ്ധതികളും ബോര്‍ഡ് നടത്തുമെന്നും അധികൃതര്‍ പറയുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക