ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം പിടിച്ച് ശ്രീലങ്ക ആശ്വാസം കൊണ്ടു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ഇംഗ്ലണ്ടിന് സ്വന്തം. എട്ട് വിക്കറ്റിനാണ് മൂന്നാം ടെസ്റ്റില്‍ ലങ്ക വിജയിച്ചത്. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലങ്ക ഇംഗ്ലീഷ് മണ്ണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
219 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ഒന്നാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് 325 റണ്‍സും ശ്രീലങ്ക 263 റണ്‍സുമാണ് കണ്ടെത്തിയത്.
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലീഷ് ബാറ്റിങ് നിര അമ്പേ തകര്‍ന്നു. അവരുടെ പോരാട്ടം വെറും 156 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ലങ്കയ്ക്ക് സാധിച്ചത് നിര്‍ണായകമായി.
ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടി ശ്രീലങ്കന്‍ ഇന്നിങ്‌സിനു കരുത്തായി നിന്ന ഓപ്പണര്‍ പതും നിസ്സങ്ക രണ്ടാം ഇന്നിങ്‌സില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി ജയത്തില്‍ കരുത്തായി. താരം പുറത്താകാതെ 127 റണ്‍സെടുത്തു. ടെസ്റ്റില്‍ നിസ്സങ്കയുടെ രണ്ടാം സെഞ്ച്വറിയാണിത്. താരത്തിന്റെ ടെസ്റ്റിലെ ഉയര്‍ന്ന സ്‌കോറും ഇതുതന്നെ. 124 പന്തില്‍ 13 ഫോറും 2 സിക്സും സഹിതമാണ് താരത്തിന്‍റെ 127 റണ്‍സ്.
39 റണ്‍സെടുത്ത് കുശാല്‍ മെന്‍ഡിസും 32 റണ്‍സെടുത്ത് ആഞ്ചലോ മാത്യൂസും നിസ്സങ്കയെ പിന്തുണച്ചു. മാത്യൂസും ജയം തൊടുമ്പോള്‍ നിസ്സങ്കയ്‌ക്കൊപ്പം പുറത്താകാതെ നിന്നു. ദിമുത് കരുണരത്‌നെ (8)യാണ് പുറത്തായ മറ്റൊരു താരം.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ട് നിരയില്‍ ജാമി സ്മിത്ത് (67), ഡാന്‍ ലോറന്‍സ് (35) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. ലങ്കയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ ലഹിരു കുമാര നാല് വിക്കറ്റുകള്‍ വീഴ്ത്തി. വിശ്വ ഫെര്‍ണാണ്ടോ മൂന്ന് വിക്കറ്റുകള്‍ നേടി. അഷിത ഫെര്‍ണാണ്ടോ രണ്ട് വിക്കറ്റുകളും മിലന്‍ രത്‌നായകെ ഒരു വിക്കറ്റും വീഴ്ത്തി.
നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ താത്കാലിക ക്യാപ്റ്റന്‍ ഒലി പോപ്പിന്റെ സെഞ്ച്വറി (154)യാണ് ഇംഗ്ലണ്ടിനു മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍ ബെന്‍ ഡുക്കറ്റ് 86 റണ്‍സെടുത്തു.
ലങ്കയ്ക്കായി ഒന്നാം ഇന്നിങ്‌സില്‍ നിസ്സങ്ക (64) അര്‍ധ സെഞ്ച്വറി നേടിയിരുന്നു. പിന്നാലെ മധ്യനിരയില്‍ ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ (69), കാമിന്ദു മെന്‍ഡിസ് (64) എന്നിവര്‍ കരുത്തോടെ പൊരുതിയതും നിര്‍ണായകമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക